video
play-sharp-fill

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കാണാനില്ലെന്ന് പരാതി; പോലീസിന്റെ ചോദ്യം ചെയ്യലിൽ ഭർത്താവ് കുടുങ്ങി ; സംഭവം എറണാകുളം കാലടിയിൽ

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കാണാനില്ലെന്ന് പരാതി; പോലീസിന്റെ ചോദ്യം ചെയ്യലിൽ ഭർത്താവ് കുടുങ്ങി ; സംഭവം എറണാകുളം കാലടിയിൽ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കാണാനില്ലെന്ന് പരാതി നൽകിയ ഭർത്താവ് ഒടുവിൽ പൊലീസ് പിടിയിൽ. എറണാകുളം കാലടി കാഞ്ഞൂരിലാണ് സംഭവം.

തമിഴ്നാട് സ്വദേശി രത്‍നവല്ലി ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് മഹേഷ്കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതശരീരത്തോടും പ്രതി ലൈംഗിക ആക്രമണം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജാതി തോട്ടത്തിൽ വെച്ചാണ് പ്രതി ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രി 7 നും 9 നും ഇടയിലാണ് കൊലപാതകം നടന്നത്. ഇരുവരും കാലടിയിലെ കാഞ്ഞൂരില്‍ കൂലിപ്പണി ചെയ്തു ജീവിക്കുന്നവരാണ്. രത്‌നവല്ലിയുടെ മൃതദേഹം നഗ്നമായി കിടന്നതാണ് പോലീസിന് സംശയം ഉയര്‍ത്തിയത്.

ഇതോടെയാണ് മൃതദേഹത്തോട് അനാദരവു കാണിച്ചത് വ്യക്തമായത്. മഹേഷ് കുമാറിനെതിരെ കൊലപാതകക്കുറ്റത്തിനൊപ്പം കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുമെന്നു പോലീസ് വ്യക്തമാക്കി.

ഇന്നലെ ഇയാൾ ഭാര്യയെ കാണാനില്ലെന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം മറനീങ്ങി പുറത്തുവന്നത്.