നിയന്ത്രണം വിട്ട ബസ് ആംബുലന്‍സിലും ലോറിയിലും ഇടിച്ചു; രോഗിയടക്കം 20 പേര്‍ക്ക് പരിക്ക്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: എറണാകുളം വല്ലാര്‍പാടത്ത് നിയന്ത്രണംവിട്ട സ്വകാര്യബസ് വാഹനങ്ങളിലിടിച്ച് അപകടം. ബസ് ആംബുലന്‍സിലും കണ്ടെയ്‌നര്‍ ലോറിയിലും ഇടിച്ചു. അപകടത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു.

എറണാകുളം ലൈറ്റ് ഹൗസ് റൂട്ടില്‍ ഓടുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. തിങ്കളാഴ്ച രാത്രി ഏഴു മണിയോടെയാണ് അപകടം ഉണ്ടായത്. ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group