
സ്വന്തം ലേഖകൻ
കൊച്ചി: എറണാകുളത്ത് അമ്മത്തൊട്ടിലില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം ജനറല്‍ ആശുപത്രിയോട് ചേര്‍ന്നുള്ള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിലാണ് ഒരു ആണ്‍കുട്ടിയെ ലഭിച്ചത്.
ഉദ്ദേശം അഞ്ച് ദിവസം പ്രായം തോന്നുന്ന കുഞ്ഞിനെ ഇന്നലെ രാത്രിയാണ് കിട്ടിയത്.
കുഞ്ഞ് ഇപ്പോൾ ജനറൽ ആശുപത്രിയിലെ നഴ്സുമാരുടെ പരിചരണത്തിൽ സുഖമായിരിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കരച്ചിൽ കേട്ടെത്തിയ ആളുകളാണ് അമ്മത്തൊട്ടിലിൽ കുഞ്ഞിനെ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ വിവരമറിയിക്കുകയായിരുന്നു. കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലെന്നും നിയമനടപടികള്‍ ആലോചിച്ച് ചെയ്യുമെന്നും ശിശുക്ഷേമ സമിതി വൈസ് ചെയര്‍മാന്‍ കെഎസ് അരുണ്‍കുമാര്‍ വ്യക്തമാക്കി.