video
play-sharp-fill
പരീക്ഷ പടിവാതില്‍ക്കലെത്തിയിട്ടും സംസ്ഥാനത്ത് പ്രിന്‍സിപ്പലില്ലാതെ 154 ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍; നിയമന നടപടികള്‍ നീളുന്നത് പ്രിന്‍സിപ്പലായി സ്ഥാനക്കയറ്റം കിട്ടിയവരുടെ പട്ടിക നിലവിലുള്ളപ്പോൾ; സാമ്പത്തികപ്രതിസന്ധിയിലും അനാസ്ഥമൂലം സർക്കാരിന് അധിക ചെലവ്

പരീക്ഷ പടിവാതില്‍ക്കലെത്തിയിട്ടും സംസ്ഥാനത്ത് പ്രിന്‍സിപ്പലില്ലാതെ 154 ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍; നിയമന നടപടികള്‍ നീളുന്നത് പ്രിന്‍സിപ്പലായി സ്ഥാനക്കയറ്റം കിട്ടിയവരുടെ പട്ടിക നിലവിലുള്ളപ്പോൾ; സാമ്പത്തികപ്രതിസന്ധിയിലും അനാസ്ഥമൂലം സർക്കാരിന് അധിക ചെലവ്

കോഴിക്കോട്: പരീക്ഷ പടിവാതില്‍ക്കലെത്തിയിട്ടും പ്രിന്‍സിപ്പലില്ലാതെ സംസ്ഥാനത്തെ 154 ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍. മലബാര്‍ ജില്ലകളിലാണ് പ്രിന്‍സിപ്പലില്ലാത്ത സ്‌കൂളുകള്‍ ഏറ്റവുംകൂടുതല്‍.

കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, വയനാട് ജില്ലകളിലായി 87 സ്‌കൂളുകളാണ് ഇത്തരത്തിലുള്ളത്. കോഴിക്കോട് ജില്ലയില്‍ ഒരു സ്‌കൂളില്‍മാത്രമേ പ്രിന്‍സിപ്പല്‍ ഇല്ലാതെയുള്ളൂ. കാസര്‍കോട്-28, മലപ്പുറം-23, കണ്ണൂര്‍-21, വയനാട്-15 എന്നിങ്ങനെയാണ് മലബാര്‍ ജില്ലകളിലെ പ്രിന്‍സിപ്പലില്ലാത്ത സ്‌കൂളുകളുടെ എണ്ണം.

പ്രിന്‍സിപ്പലായി സ്ഥാനക്കയറ്റം കിട്ടിയവരുടെ പട്ടിക ആറുമാസമായി നിലവിലുള്ളപ്പോഴാണ് നിയമന നടപടികള്‍ നീളുന്നത്. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ വിരമിച്ചവരുടെ ഒഴിവിലേക്കാണ് ഇതുവരെയും നിയമനം നടത്താത്തത്. വകുപ്പുതല സ്ഥാനക്കയറ്റസമിതി (ഡി.പി.സി.) യോഗം ചേരാത്തതാണ് നിയമനം നടക്കാത്തതിന് കാരണമായി പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമയത്ത് പ്രിന്‍സിപ്പല്‍മാരെ നിയമിക്കാത്തതിനാല്‍ സര്‍ക്കാരിന് അധികച്ചെലവുണ്ടാകുന്നെന്ന പ്രശ്‌നവുമുണ്ട്. പ്രിന്‍സിപ്പല്‍മാരുടെ സ്ഥലം മാറ്റത്തെത്തുടര്‍ന്നുള്ള അധ്യാപകസ്ഥലംമാറ്റം ഇതുവരെ നടക്കാത്തതിനാല്‍ പലയിടത്തും ഒരു വിഷയത്തിന് രണ്ടധ്യാപകര്‍ എന്നനിലയാണ്.

പ്രിന്‍സിപ്പല്‍ പഠിപ്പിക്കുന്ന വിഷയം കൈകാര്യംചെയ്യുന്ന അധ്യാപകരെ ആ സ്‌കൂളില്‍നിന്ന് മാറ്റേണ്ടതാണ്. പുതിയ പ്രിന്‍സിപ്പല്‍മാരുടെ നിയമനത്തോടൊപ്പംമതി ഈ മാറ്റവും എന്ന് തീരുമാനിച്ചതിനാല്‍ ഒരേസ്‌കൂളില്‍ ഒരുവിഷയത്തിന് രണ്ട് അധ്യാപകര്‍ എന്നസ്ഥിതിയായി. മാറിച്ചെല്ലേണ്ട സ്‌കൂളില്‍ അധ്യാപകനില്ലാത്തതിനാല്‍ അവിടെ ദിവസവേതനത്തിന് അധ്യാപകരെ നിയമിച്ചിട്ടുമുണ്ട്. സാമ്പത്തികപ്രതിസന്ധിയുണ്ടെന്ന് പറയുമ്പോഴാണ് കെടുകാര്യസ്ഥതമൂലമുള്ള ഈ ചെലവ്.