
സ്വന്തം ലേഖിക
കോഴിക്കോട്: സംസ്ഥാനത്ത് എലിപ്പനി ബാധിതരുടെ എണ്ണം വർധിക്കുന്നതായി കണക്കുകൾ. പകർച്ചവ്യാധി മരണത്തിൽ കൂടുതലും എലിപ്പനി ബാധിതരെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ആറ് മാസത്തിനിടെ ഇരുപത് പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. എലിപ്പനി ലക്ഷണങ്ങളോടെ മരിച്ചത് 89 പേരും . ഇതേത്തുടർന്ന് അതീവ ജാഗ്രത വേണമെന്നാണ് ആരോഗ്യപ്രവർത്തകരുടെ നിർദേശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡെങ്കികേസുകളെ നേർപകുതി മാത്രമാണ് ഈ മാസം എലിപ്പനി ബാധിച്ചവരുടെ എണ്ണം. പക്ഷേ മരണം ഡെങ്കിയേക്കാൾ കൂടുതലാണ്. രണ്ട് പേരാണ് ഡെങ്കിയെ തുടർന്ന് ഈ മാസം മരിച്ചതെങ്കിൽ എലിപ്പനി ബാധിച്ച് ആറ് പേർ മരിച്ചു. എലിപ്പനി ലക്ഷണങ്ങളോടെ മരിച്ചത് 25 പേരും.