
ഡൽഹി: എപ്സ്റ്റീൻ ഫയലുകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരും ഉള്‍പ്പെട്ടതില്‍ വിവാദം കത്തുന്ന സാഹചര്യത്തില്‍ ആയുധമാക്കി പ്രതിപക്ഷം.
മോദി വിശദീകരിക്കണം എന്നാവശ്യം കടുപ്പിക്കും. വിദേശകാര്യമന്ത്രാലയത്തെ കൊണ്ട് എന്തിന് മറുപടി പറയിപ്പിച്ചെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട ഒരു ഇ മെയിലിലെ പരാമർശത്തില്‍ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീൻ മോദിയുടെ പേര് പരാമർശിച്ചിട്ടുണ്ടെന്ന വിവരമാണ് പുറത്തുവന്നത്. മോദി തന്റെ ഉപദേശം സ്വീകരിച്ചെന്നാണ് ഈ മെയിലില്‍ എപ്സ്റ്റീൻ പരാമർശിച്ചിട്ടുള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തന്റെ നിർദ്ദേശപ്രകാരം മോദി ഇസ്രയേലില്‍ പോയെന്നാണ് എപ്സ്റ്റീൻ വിവരിച്ചിരിക്കുന്നത്. അമേരിക്കൻ പ്രസിഡന്റിന് വേണ്ടിയാണ് അങ്ങനെ ചെയ്തതെന്നും അതുകൊണ്ട് ഗുണമുണ്ടായെന്നും പരാമർശമുണ്ട്.
എന്നാല്‍ എന്ത് പ്രയോജനമെന്ന് മെയിലില്‍ വ്യക്തമാക്കിയിട്ടില്ല.



