ഇ പി ജയരാജന്റെ പരാതിയില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് പൊലീസ് :നേരിട്ട് കേസെടുക്കാനുള്ള മൊഴിയോ സാഹചര്യത്തെളിവോ ഇല്ല.

ഇ പി ജയരാജന്റെ പരാതിയില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് പൊലീസ് :നേരിട്ട് കേസെടുക്കാനുള്ള മൊഴിയോ സാഹചര്യത്തെളിവോ ഇല്ല.

 

കഴക്കൂട്ടം: ഇ പി ജയരാജന്റെ പരാതിയില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് പൊലീസ് വ്യക്തമാക്കി.

ഇ പി ജയരാജന്‍ ബിജെപിയില്‍ പോകുമെന്ന പ്രചാരണത്തിലായിരുന്നു പരാതി.

നേരിട്ട് കേസെടുക്കാനുള്ള മൊഴിയോ സാഹചര്യത്തെളിവോ ഇല്ലെന്നും കോടതി നിര്‍ദേശപ്രകാരമെങ്കില്‍ കേസെടുക്കാമെന്നും പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാഷ്ട്രീയ ഗൂഢാലോചന അന്വേഷിക്കാന്‍ കഴിയില്ലെന്നും പൊലീസ് വ്യക്തമാക്കി.

ഇ പി ജയരാജന്‍ ഡിജിപിക്ക് നല്‍കിയ പരാതി കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറാണ് അന്വേഷിച്ചത്.

കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, ബിജെപി നേതാവ് ശോഭ സുന്ദ്രന്‍, ടി ജി നന്ദകുമാര്‍ എന്നിവര്‍ക്കെതിരെയായിരുന്നു പരാതി. പരാതിയില്‍ ഇ പി ജയരാജന്റെയും മകന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.

എന്നാല്‍ ആരോപണവിധേയരെ വിളിച്ചുവരുത്തി മൊഴിയെടുക്കേണ്ട സാഹചര്യമില്ലെന്നും പൊലീസ് അറിയിച്ചു.