
പിഎഫ് ഉള്ള അംഗങ്ങള്‍ക്ക് വേഗത്തിലും ലളിതമായും ഇടപാടുകള്‍ നടത്താൻ സമഗ്രമാറ്റത്തിന് ഒരുങ്ങി എംപ്ലോയീസ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്‌ഒ). എടിഎംവഴി തുക പിൻവലിക്കാനും യുപിഐവഴി ഇടപാടുകള്‍ നടത്താനും കഴിയുംവിധം വലിയ മാറ്റത്തിനാണ് തയ്യാറെടുക്കുന്നത്.
ഇപിഎഫ്‌ഒ 3.0 എന്ന പരിഷ്കാരം ഈ വർഷം നടപ്പാകുമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതി അംഗം സഞ്ജീവ് സന്യാല്‍ എക്സില്‍ കുറിച്ചിരുന്നു. പ്രോവിഡന്റ് ഫണ്ട് സേവനങ്ങള്‍ വേഗത്തിലും കൂടുതല്‍ സുതാര്യമായും അംഗങ്ങള്‍ക്ക് ലഭ്യമാക്കാനാണ് ലക്ഷ്യം.
ഈ വർഷം ജൂണില്‍ തുടങ്ങാൻ ലക്ഷ്യമിട്ടെങ്കിലും നടപ്പായില്ല. ആധാറുമായും ബാങ്ക് അക്കൗണ്ടുമായും യുഎഎൻ (യൂണിവേഴ്സല്‍ അക്കൗണ്ട് നമ്ബർ)ബന്ധിപ്പിക്കുകവഴി പിഎഫില്‍ നിന്നുള്ള തുക എടിഎം വഴിയും യുപിഐ വഴിയും പിൻവലിക്കാനാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group