ഇപ്പോള്‍ മൂക്കിന്റെ പാലമേ പോയിട്ടുള്ളു, ഇനി സൂക്ഷിക്കണം; കൈയ്യൂക്കുള്ള സഖാക്കള്‍ ഉണ്ടെങ്കില്‍ വന്ന വഴിക്ക് പോകില്ല; ഷാഫിയെ പറമ്പിൽ എംപിയെ ഭീഷണിപ്പെടുത്തി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജൻ

Spread the love

ഷാഫിയെ പറമ്പിൽ എംപിയെ ഭീഷണിപ്പെടുത്തി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജൻ. ഇപ്പോള്‍ മൂക്കിന്റെ പാലമേ പോയിട്ടുള്ളു, ഇനി സൂക്ഷിക്കണം. കൈയ്യൂക്കുള്ള സഖാക്കള്‍ ഉണ്ടെങ്കില്‍ വന്ന വഴിക്ക് പോകില്ല, മെക്കിട്ട് കേറാൻ നോക്കിയാല്‍ അനുഭവിക്കുമെന്നും ഇപി ജയരാജൻ പറഞ്ഞു. പേരാമ്പ്രയിലെ സിപിഎം രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഇപി ജയരാജൻ.

ഷാഫിക്ക് അഹങ്കാരവും ധിക്കാരവും അഹംഭാവുമാണെന്നും അതു കോണ്‍ഗ്രസ് ഓഫീസില്‍ പോയി പറഞ്ഞാല്‍ മതിയെന്നും  പൊലീസിന് നേരെ ബോംബെറിഞ്ഞു എന്നിട്ടും പൊലീസ് സമാധാനപരമായ നിലപാട് സ്വീകരിച്ചു എന്നും ഇപി ജയരാജൻ കൂട്ടിച്ചേർത്തു.