
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: രാജ്ഭവനിലെ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത വിമര്‍ശനവുമായി ഇടച് മുന്നണി നേതാക്കള്‍ രംഗത്ത്. ഗവര്‍ണര്‍ പ്രായത്തിനനുസരിച്ച പക്വതയോ വിദ്യാഭ്യാസത്തിനനുസൃതമായ പാകതയോ ഇല്ലാതെ വികാര ജീവിയായി എന്തെല്ലാമോ വിളിച്ച് പറയുകയാണ്.ഇന്നത്തെ വാര്‍ത്ത സമ്മേളനത്തില്‍ പുതുതായി ഒന്നുമില്ല. ഗവര്‍ണര്‍ക്ക് സംഭവിച്ചത് മാനസിക വിഭ്രാന്തി. ആര്‍എസ്എസിനെ തൃപ്തിപ്പെടുത്താന്‍ കഴിയാത്തത് കൊണ്ട് സ്ഥാനമാനങ്ങള്‍ കിട്ടാതായി എന്ന തോന്നല്‍ ഗവര്‍ണര്‍ക്കുണ്ട്- എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സ്വമേധയാ ഗവര്‍ണര്‍ പദവിയില്‍ നിന്ന് രാജി വച്ച് പോകുന്നതാണ് ഉചിതമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. വ്യക്തിവിരോധം വച്ചു പുലര്‍ത്തുന്നയാളായി ഗവര്‍ണര്‍ അധിപതിച്ചു.ഗവര്‍ണറായി ഇരിക്കുന്നത് പരിഹാസ്യതയാവും.ഒരു ഗവര്‍ണര്‍ ആ പദവി പൂര്‍ണമായും ദുരുപയോഗം ചെയ്യുന്നുന്നുവെന്നും ജയരാജന്‍ പറഞ്ഞു. ഗവര്‍ണര്‍ മലര്‍ന്ന് കിടന്ന് തുപ്പുകയാണെന്നായിരുന്നു എ.കെ. ബാലന്റെ പ്രതികരണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, ഈ നാടകത്തില്‍ പ്രതിപക്ഷം കഥാപാത്രമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വ്യക്തമാക്കി. ഇഷ്ടക്കാരനായ വൈസ് ചാന്‍സലറെ നിയമിക്കാന്‍ ഗവര്‍ണറെ സമീപിച്ചത് കേരള ചരിത്രത്തില്‍ ഉണ്ടാകാത്ത സംഭവമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. രണ്ട് ബില്ലുകള്‍ ഒപ്പിടില്ലെന്ന ഗവര്‍ണറുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നു. ലോകായുക്ത ബില്ല് നിയമവിരുദ്ധമാണെന്നും ഒപ്പിടരുതെന്നും പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടതാമെന്നും എന്നാല്‍ ഓര്‍ഡിനന്‍സില്‍ അദ്ദേഹം ഒപ്പിട്ടുവെന്നും സതീശന്‍ പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാലയില്‍ മുഖ്യമന്ത്രിയുടെ ഇഷ്ടക്കാരനെ നിയമിക്കാന്‍ തെറ്റാണെന്നറിഞ്ഞിട്ടും ഗവര്‍ണര്‍ കൂട്ടുനിന്നെന്നും സതീശന്‍ പറഞ്ഞു.രണ്ട് കൂട്ടരും നടത്തുന്നത് നാടകമാണ്- സതീശന്‍ കുറ്റപ്പെടുത്തി.