ഇ.പി ജയരാജൻ എൽ ഡി എഫ് കൺവീനർ സ്ഥാനം ഒഴിയാൻ സാധ്യത;.വെള്ളിയാഴ്ച നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കില്ല.

Spread the love

ഇ.പി ജയരാജൻ എൽ ഡി എഫ് കൺവീനർ സ്ഥാനം ഒഴിയാൻ സാധ്യത.രാജിക്കാര്യം സിപിഐഎം നേതൃത്വത്തെ അറിയിച്ചു. വെള്ളിയാഴ്ച നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇ.പി ജയരാജൻ പങ്കെടുക്കില്ല. സാമ്പത്തിക ആരോപണം ഉയർന്നതിന് പിന്നാലെയാണ് പദവി ഉപേക്ഷിക്കൽ നീക്കം. ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതിനാലാണ് താൻ പദവികൾ ഒഴിയുന്നതെന്നാണ് ഇ.പി ജയരാജൻ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

video
play-sharp-fill

തന്നെക്കാൾ വളരെ ജൂനിയറായ എം.വിഗോവിന്ദൻ സംസ്ഥാന സെക്രട്ടറി ആയതിനുശേഷം പൊതുവെ ഇ.പി ജയരാജൻ അത്യപ്തനാണ് .എൽഡിഎഫ് യോഗം ഉള്ളപ്പോൾ മാത്രമാണ് അദ്ദേഹം തിരുവനന്തപുരത്തേക്ക് വരുന്നത്.

പി ജയരാജൻ, ഇ.പി ജയരാജനെതിരെ മുപ്പത് കോടിയോളം രൂപയുടെ സാമ്പത്തിക ആരോപണങ്ങൾ ഉന്നയിക്കുകയും കണ്ണൂരിൽ കെട്ടിപ്പൊക്കിക്കൊണ്ടിരിക്കുന്ന പുതിയ റിസോർട്ട് ഇ.പി ജയരാജൻറെ ബിനാമി സമ്പാദ്യമാണ് എന്ന തരത്തിൽ ആരോപണമുന്നയിക്കുകയും ചെയ്തിരുന്നു. ആരോപണം ഉന്നയിക്കുക മാത്രമല്ല, ഇക്കാര്യത്തിൽ ആവശ്യമായ തെളിവുകൾ തൻറെ പക്കൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. നിലവിലെ സാഹചര്യത്തിൽ അന്വേഷണ കമ്മീഷൻ വരാനുള്ള സാധ്യത കണ്ടിട്ടാണ് പുതിയ നീക്കമെന്നും അറിയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group