
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: പട്ടി കടിക്കുന്നത് സാധാരണ സംഭവമാണെന്നും അത് വലിയ വാര്‍ത്തയാക്കേണ്ട കാര്യമില്ലെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. ഇവിടെ മജിസ്‌ട്രേട്ടിനെ വരെ പട്ടി കടിച്ചില്ലേയെന്നും
നാട്ടില്‍ നിയമങ്ങള്‍ പാലിക്കണമെന്നും കടിക്കുന്ന പട്ടിയെ തല്ലി കൊല്ലരുതെന്നാണ് കോടതി പോലും പറഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗവര്‍ണര്‍- സര്‍ക്കാര്‍ തര്‍ക്കത്തിലും അദ്ദേഹം പ്രതികരിച്ചു. മുഖ്യമന്ത്രി-ഗവര്‍ണര്‍ തര്‍ക്കത്തില്‍ ഇടപെട്ട വി. മുരളീധരന് വിവരമില്ലെന്ന് ആര്‍ക്കാണ് അറിയാത്തതെന്നും മഹാബലിക്ക് ഒപ്പം ജനിച്ച ആളാണല്ലോയെന്നും അദ്ദേഹം പരിഹസിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗവര്‍ണര്‍ സ്വയം ചെറുതാകുകയാണെന്നും ബില്ലുകളില്‍ ഒപ്പിടില്ലെന്നു പറയാന്‍ കഴിയില്ലെന്നുമായിരുന്നു പ്രതികരണം. മാസങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തില്‍ ആരുടെയോ താല്പര്യം സംരക്ഷിക്കാന്‍ ആണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ കുറ്റപ്പെടുത്തി. ഗവര്‍ണര്‍ പദവി പോലും ആവിശ്യമില്ലെന്നും എടുത്തു കളയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.