video
play-sharp-fill

‘സുകുമാരക്കുറുപ്പ് പോയിട്ട് കാലം എത്രയായി?. പിടിച്ചോ?. പലരും മാറി മാറി ഭരിച്ചില്ലേ?.കക്കാന്‍ പഠിച്ചവന് നില്‍ക്കാനുമറിയാം; എകെജി സെന്റര്‍ ആക്രമണക്കേസില്‍ പ്രതിയെ പിടികൂടാനാവത്തതില്‍ വിചിത്രവാദവുമായി ഇപി ജയരാജന്‍

Spread the love

സ്വന്തം ലേഖകൻ

കണ്ണൂര്‍: എകെജി സെന്റര്‍ ആക്രമണക്കേസില്‍ പ്രതിയെ പിടികൂടാനാവത്തതില്‍ വിചിത്രവാദവുമായി എല്‍ഡിഎഫ് കണ്‍വീനറും സിപിഎം നേതാവുമായ ഇപി ജയരാജന്‍.

‘സുകുമാരക്കുറുപ്പിനെ ഇതുവരെ പിടിക്കാനായില്ലല്ലോ’ എന്ന് എകെജി സെന്‍റര്‍ ആക്രമണ കേസിലെ പ്രതിയെ പിടികൂടാത്തതില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ പ്രതികരണം. കട്ടവര്‍ക്ക് പിടിച്ച്‌ നില്‍ക്കാനറിയാം എന്ന് നമ്മുക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ സുധാകരന് മറുപടിയില്ല. തനിക്ക് ബോംബുമായി ഒരു പരിചയമില്ല, നിര്‍മിക്കാനും എറിയാനും അറിയില്ല. ആശയ പരമായ പ്രതിഷേധമാണ് സി പി എമ്മിന്‍റെ രീതി. വിഷയത്തില്‍ സാധാരണ ഒരു പൗരന്‍ എന്ന നിലയില്‍ ഉള്ള അന്വേഷണം നടത്തുമെന്നും ജയരാജന്‍ പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് അനുകൂലമായുള്ള മുന്‍ ഡിജിപി ശ്രീലേഖയുടെ പ്രസ്താവന നിയമ വിദഗ്ദര്‍ തന്നെ പരിശോധിക്കും. സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യും. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണ്.
താന്‍ ആര്‍ക്കെങ്കിലും എതിരായോ അനുകൂലമായോ ഒന്നും പറയുന്നില്ല. പഴയ ഉന്നത ഉദ്യോഗസ്ഥര്‍ ബിജെപിക്ക് വേണ്ടി മത്സരിക്കുന്ന കാലമാണ്. വിരമിച്ചാല്‍ അവര്‍ വ്യക്തികളാണ് എന്നും ഇ പി ജയരാജന്‍ പറഞ്ഞു.