കൊവിഡിന് ശേഷം ചില ആരോഗ്യ പ്രശ്നങ്ങൾ ; ചികിത്സ തുടരുന്നതിനാൽ യാത്ര പ്രയാസം ; പാർട്ടി ലീവ് അനുവദിച്ചിരുന്നുവെന്നും ഇ പി ജയരാജൻ
തിരുവനന്തപുരം : രാജ്ഭവനിലേക്ക് നടത്തിയ മാർച്ചിൽ പങ്കെടുക്കാത്തത് അസുഖ ബാധിതനായതിലാണെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. പാർട്ടി ലീവ് അനുവദിച്ചിരുന്നു. ചികിത്സ തുടരുന്നതിനാൽ യാത്ര പ്രയാസമെന്ന് പാർട്ടിയോട് അറിയിച്ചിരുന്നു. കൊവിഡിന് ശേഷം ചില ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ട്. അസുഖങ്ങള്‍ വര്‍ധിക്കുകയും ചെയ്തു.
ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഉറങ്ങാന്‍ കഴിയുന്നത്. അലോപ്പതിയും ആയുര്‍വേദവുമൊക്കെ ചേര്‍ന്നുള്ള ചികിത്സയിലാണ് ഇപ്പോള്‍. മൂന്ന് ആഴ്ചത്തോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇക്കാര്യം മാധ്യങ്ങളെ അറിയിക്കേണ്ടതില്ലെന്ന് താന്‍ തന്നെയാണ് പറഞ്ഞത്.
എന്നാല്‍ ആശുപത്രിയില്‍ നിന്നും നേരത്തെ നിശ്ചയിച്ച പരിപാടികളില്‍ പങ്കെടുത്തു. അത് ആരോഗ്യ സ്ഥിതി വഷളാക്കി. തുടര്‍ന്ന് നിയന്ത്രണങ്ങള്‍ സ്വയം ഏര്‍പ്പെടുത്തിയെന്നും ഇ.പി പറഞ്ഞു.രാജ്ഭവന്‍ ധര്‍ണ വിദ്യാഭ്യാസ സംരക്ഷണ പരിപാടിയായിരുന്നുവെന്നും ഇ.പി കൂട്ടിച്ചേര്‍ത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group