play-sharp-fill
ഇ.പി. ജയരാജൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ഇ.പി. ജയരാജൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഇപി ജയരാജൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പത്ത് മണിക്ക് രാജ്ഭവനിൽ ആരംഭിച്ച സത്യപ്രതിജ്ഞാ ചടങ്ങിൽ ഗവർണർ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. എൽഡിഎഫ് എംഎൽഎമാരും മന്ത്രിമാരെല്ലാം ചടങ്ങിൽ പങ്കെടുത്തു. വ്യവസായ വകുപ്പാണ് അദ്ദേഹത്തിന് ലഭിക്കുക. രാജിവെച്ച് 22 മാസത്തിനുശേഷമാണ് ജയരാജന്റെ തിരിച്ചുവരവ്. ഇതോടെ മന്ത്രിമാരുടെ എണ്ണം 20 ആവും. സത്യപ്രതിജ്ഞയ്ക്കുശേഷം ജയരാജൻകൂടി പങ്കെടുക്കുന്ന മന്ത്രിസഭായോഗമുണ്ട്. മന്ത്രിസഭയിലേക്ക് തിരിച്ചെത്തിയ ഇപി ജയരാജനെ മന്ത്രിമാരെല്ലാം അഭിനന്ദിച്ചു. 2016 ഒക്ടോബർ 14ന് രാജിവെക്കുമ്പോഴുണ്ടായിരുന്ന വ്യവസായം വാണിജ്യം, യുവജനക്ഷേമം, കായികം തുടങ്ങിയ വകുപ്പുകൾ തന്നെയാണ് ഇപി ജയരാജന് തിരികെ നൽകിയിരിക്കുന്നത്. രാജിവെച്ച് ഒരു വർഷവും പത്ത് മാസവും പിന്നിടുമ്പോഴാണ് പിണറായി മന്ത്രിസഭയിലേക്കുള്ള ഇപി ജയരാജന്റെ മടക്കം. ജയരാജൻ വീണ്ടും മന്ത്രിയാവുന്നത് അധാർമികമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌ക്കരിച്ചു.