video
play-sharp-fill

ഹരിത കേരള മിഷനും നഗരസഭയും കൈകോർത്തു ; പടിഞ്ഞാറൻമേഖലയിൽ ടൂറിസത്തിന് കരുത്തായി ഇനി തണൽമരങ്ങൾ

ഹരിത കേരള മിഷനും നഗരസഭയും കൈകോർത്തു ; പടിഞ്ഞാറൻമേഖലയിൽ ടൂറിസത്തിന് കരുത്തായി ഇനി തണൽമരങ്ങൾ

Spread the love

സ്വന്തംലേഖകൻ

കോട്ടയം : കോട്ടയത്തിന്റെ ടൂറിസം മാപ്പിൽ ഇടം പിടിക്കാൻ പടിഞ്ഞാറൻമേഖലയുടെ കരുത്തായ താഴത്തങ്ങാടി  അറവുപുഴ ഒരുങ്ങുന്നു. ഹരിതകേരളം മിഷന്റെ സഹകരണത്തോടെ കോട്ടയം നഗരസഭയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനമായ ബുധനാഴ്ച്ച മരങ്ങൾ നട്ട് ടൂറിസം പദ്ധതിക്ക് തുടക്കം കുറിച്ചു.
താഴത്തങ്ങാടി അറുപുഴ ഭാഗത്ത് കൗൺസിലർ എം.പി സന്തോഷ് കുമാർ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു പദ്ധതി ഉദ്ഘാടനം ചെയ്തു.

കുമരകം മേഖലയിലേക്ക് എത്തുന്ന വിനോദ സഞ്ചാരികൾക്കു ആകർഷകമാംവിധം മീനച്ചിലാറിന് ഇരുവശങ്ങളിലും ഇരുന്നൂറോളം വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കുന്നതാണ് പദ്ധതി. പരിസ്ഥിതി ദിനത്തിന് ആരംഭിച്ച പദ്ധതിയുടെ തുടർച്ചയായി ഹരിതകേരള മിഷന്റെ സഹകരണത്തോടെ പച്ചത്തുരുത്ത്
, ഔഷധ സസ്യ തോട്ടം എന്നിവയും നടപ്പിലാക്കും.നീർമരുത്, ചോളവേങ്ങ, കണിക്കൊന്ന,പൂവരശ്, ലക്ഷ്മിതരു തുടങ്ങിയ വൃക്ഷ തൈകളാണ് ആദ്യം നട്ടത്.
എല്ലാ വിഭാഗങ്ങളിൽ നിന്നുള്ളവരെയും പങ്കെടുപ്പിച്ചുകൊണ്ട് ആണ് പരിസ്ഥിതി ദിനം ആഘോഷിച്ചത്. ഹരിതകേരളം മിഷൻ ജില്ലാ കോഓർഡിനേറ്റർ രമേശ് പി ,  അഡ്വ: വി.ബി.ബിനു  ,വാർഡ് കൗൺസിലർ കുഞ്ഞുമോൻമേത്തർ, റിസോഴ്സ് പേഴ്സൺമാരായ അനുപമ രാജപ്പൻ, അമ്മു മാത്യു , പാറപ്പാടം റെസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group