play-sharp-fill
മലിനീകരണ നിയന്ത്രണ ബോർഡിലെ അഴിമതി; പ്രതിയായ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു; ജോസ്മോൻ സർവീസിൽ തിരികെ കയറിയത് വിവാദമായതിന് പിന്നാലെയാണ് നടപടി

മലിനീകരണ നിയന്ത്രണ ബോർഡിലെ അഴിമതി; പ്രതിയായ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു; ജോസ്മോൻ സർവീസിൽ തിരികെ കയറിയത് വിവാദമായതിന് പിന്നാലെയാണ് നടപടി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മലിനീകരണ നിയന്ത്രണ ബോർഡിലെ അഴിമതി പ്രതിയായ ഉദ്യോഗസ്ഥനായ ജോസ്മോനെ സസ്പെൻഡ് ചെയ്തു.

ജോസ്മോൻ സർവീസിൽ തിരികെ കയറിയത് വിവാദമായതിന് പിന്നാലെയാണ് നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൈക്കൂലിക്കേസില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥനെതിരെ പേരിനുപോലും വകുപ്പ് തല നടപടിയെടുത്തില്ലായെന്ന് വിവാദമായതിനു ശേഷം ബോര്‍ഡ് പരിസ്ഥിതിവകുപ്പില്‍നിന്ന് അഭിപ്രായം തേടിയിരുന്നു.

ഒളിവിൽ പോയിരുന്ന ജോസ് മോന്‍ കോഴിക്കോട് എത്തി ചുമതല ഏറ്റെടുത്തത് വിവാദമായി.

ഇതിന് പിന്നാലെ ഇയാളെ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റി. ഈ വിവാദങ്ങളെ തുടര്‍ന്നാണ് അച്ചടക്ക നടപടികള്‍ തുടങ്ങിയത്.

ജോസ്മോന്‍ കോട്ടയത്ത് ജോലിചെയ്യുമ്പോള്‍ ഒട്ടേറെപ്പേരില്‍നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെത്തുടര്‍ന്നാണ് വിജിലന്‍സ് കേസെടുത്തത്. ഇയാളുടെ വീട്ടില്‍നടത്തിയ റെയ്ഡില്‍ കോടികളുടെ നിക്ഷേപത്തിന്റേതുള്‍പ്പെടെ രേഖകള്‍ കണ്ടെത്തിയിരുന്നു.

കോട്ടയത്ത് ജില്ലാ എന്‍വയോണ്‍മെന്റ് എന്‍ജിനിയര്‍ എ.എം. ഹാരിസിന്റെ അറസ്റ്റിന് പിന്നാലെയാണ് ജോസ്മോനെതിരേ ആരോപണം ഉയര്‍ന്നത്. ഇദ്ദേഹം ഒളിവിലാണെന്ന് വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ടും നല്‍കിയിരുന്നു.

ജോസ് മോന്റെ കൊല്ലം എഴുകോണിലെ വീട്ടില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ ഒന്നര കോടി രൂപയുടെ സ്ഥിര നിക്ഷേപ രേഖകളും കണ്ടെത്തിയിരുന്നു.

കൊല്ലത്ത് നിര്‍മ്മാണം നടക്കുന്ന ഷോപ്പിങ് കോംപ്ലക്സിന്റെ രേഖകളും വാഗമണ്ണില്‍ നിര്‍മ്മാണം നടക്കുന്ന റിസോര്‍ട്ട് രേഖകളും കണ്ടെടുത്തിരുന്നു.

ഒന്നര ലക്ഷം രൂപയും അമേരിക്കന്‍ ഡോളര്‍ അടക്കം വിദേശ കറന്‍സികളും വീട്ടില്‍ നിന്ന് അന്ന് വിജിലന്‍സ് പിടിച്ചെടുത്തു. കോട്ടയം ജില്ലാ ഓഫീസര്‍ എഎം ഹാരിസിനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു.