വെറും അഞ്ഞൂറ് രൂപയ്ക്ക് വേണ്ടി 14 വയസ്സുകാരൻ ആരംഭിച്ച സംരംഭം; ഇന്ന് ലക്ഷങ്ങള്‍ വരുമാനം; കേരളത്തിന് അഭിമാനമായ പതിനെട്ടുകാരൻ അൻഫാൻ്റെ ജീവിതകഥ

Spread the love

ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ അഞ്ഞൂറ് രൂപയ്ക്ക് വേണ്ടി ആരംഭിച്ച സംരംഭം ഇന്ന് ലക്ഷങ്ങളുടെ വിറ്റുവരവില്‍ വളർന്നിരിക്കുന്നു. ഈ നേട്ടത്തിന് പിന്നില്‍ എത്തി നിൽക്കുന്നത് വെറും പതിനെട്ട് വയസ്സ് മാത്രമുള്ള എറണാകുളം മൂവാറ്റുപുഴ സ്വദേശി മുഹമ്മദ് അൻഫാൽ നൗഷാദ് ആണ്.

തൻ്റെ അധ്വാനത്താലും ദൃഢനിശ്ചയത്താലും കേരളത്തിന്റെ അഭിമാനമായ യുവ സംരംഭകന്റെ വിജയപഥം ഇതാ.

പോക്കറ്റ് മണിക്ക് വേണ്ടി മൊബൈല്‍ കവറുകള്‍ മൊത്തവിലയ്ക്കു വാങ്ങി ഇൻസ്റ്റഗ്രാം പേജ് വഴി ആവശ്യക്കാരെ കണ്ടെത്തി കോറിയർ വഴി അയച്ചു നല്‍കുന്ന സ്ഥാപനമായാണ് അൻഫാല്‍ സംരംഭം തുടങ്ങുന്നത്. പിതാവായ മുഹമ്മദ് കെ. നൗഷാദിന്റെ യുണൈറ്റഡ് ടിംബർ കോർപറേഷൻ എന്ന സ്ഥാപനത്തില്‍ നിന്ന് സ്വന്തം കമ്പനിക്ക് വേണ്ടിയുള്ള പേരും കണ്ടെത്തി, യുണൈറ്റഡ് സ്റ്റോഴ്സ് എന്ന് പേരിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെറുപ്രായമായതിനാലും പരിചയക്കുറവിനാലും ചിലരാല്‍ വഞ്ചിക്കപ്പെട്ട് മുഴുവന്‍ പണവും നഷ്ടപ്പെട്ടു. എന്നാലും ഇതൊന്നും അൻഫാനെ തളർത്തിയില്ല. വീണ്ടും ഒന്നില്‍ നിന്ന് തുടങ്ങി, പടിപടിയായി മുന്നേറി. ഓർഡറുകളുടെ എണ്ണം വര്‍ധിച്ചതോടെ സഹായികള്‍ നിയമിച്ച് പ്രവർത്തനം വിപുലീകരിച്ചു. തുടക്കത്തില്‍ ഓൺലൈന്‍ വഴി മാത്രം നടത്തിപ്പുണ്ടായിരുന്ന സ്ഥാപനത്തിന്, പിന്നീട് വീട്ടിലെ മുകളില്‍ നിലയിലെ ഒരു മുറിയില്‍ ചെറിയൊരു ഓഫിസും സ്ഥാപിച്ചു.

ഇന്ന് അൻഫാൽ ലക്ഷങ്ങൾ വരുമാനമുണ്ടാകുന്ന ഒരു സ്ഥാപനത്തിന്റെ ഉടമയാണ്. എംബിഎക്കാരുള്‍പ്പെടെയുള്ള ജീവനക്കാർ സ്ഥാപനത്തിനുണ്ട്. കുടുംബത്തിന്റെ പൂർണ്ണ പിന്തുണയോടെയാണ് അൻഫാല്‍ ബിസിനസ് ലോകം കീഴടക്കാനായി മുന്നേറുന്നത്.