video
play-sharp-fill

ജനങ്ങളുടെ രണ്ടുവർഷത്തിലധികമായുള്ള കാത്തിരിപ്പിന് വിരാമം ; പ്രളയത്തിൽ തകർന്ന ഏന്തയാർ പാലത്തിന്റെ പുനർനിർമ്മാണം പുരോഗമിക്കുന്നു

ജനങ്ങളുടെ രണ്ടുവർഷത്തിലധികമായുള്ള കാത്തിരിപ്പിന് വിരാമം ; പ്രളയത്തിൽ തകർന്ന ഏന്തയാർ പാലത്തിന്റെ പുനർനിർമ്മാണം പുരോഗമിക്കുന്നു

Spread the love

സ്വന്തം ലേഖകൻ

കൂട്ടിക്കൽ: 2021 ഒക്ടോബർ 16 ലെ മഹാപ്രളയത്തിൽ തകർന്ന പാലത്തിൻറെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു കോട്ടയം ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ പാലം തകർന്നതോടെ വളരെയധികം യാത്ര ക്ലേശം ആണ് ആറിന് ഇര, കരയിലും ഉള്ള ജനങ്ങൾ അനുഭവിച്ചത് ദിവസേന 100 കണക്കിന് വാഹനങ്ങൾ കടന്നു പോയിരുന്ന ഈ പാലം തകർന്നതോടെ ജനങ്ങൾ ചുറ്റിവളഞ്ഞ് യാത്ര ചെയ്യേണ്ട അവസ്ഥയിലായിരുന്നു.

സ്കൂൾ വിദ്യാർത്ഥികൾക്കും ജോലിക്കാർക്കും സാധാരണക്കാർക്കും ഈ പാലം ഇല്ലാതായതോടെ വളരെയധികം ബുദ്ധിമുട്ട് നേരിട്ടിരുന്നു ഇടുക്കി ജില്ലയിലെ കൊക്കയർ പഞ്ചായത്തിലെ വടക്കേമല മുക്കുളം പ്രദേശവാസികൾക്ക് പ്രധാന ആശ്രയം കൂടിയായിരുന്നു ഈ പാലം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർക്കാർ പൊതുമരാമത്ത് വകുപ്പ് വഴി അനുവദിച്ച അഞ്ചു കോടി രൂപ ഉപയോഗിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നുത് തിങ്കളാഴ്ച പാലത്തിൻറെ രണ്ടാം സൈഡ് തൂണിന്റെ കോൺക്രീറ്റ് വർക്കുകൾ ആരംഭിച്ചു പാലം പണി തീരുന്നതോടെ ജനങ്ങളുടെ രണ്ടുവർഷത്തിലധികമായുള്ള കാത്തിരിപ്പിനാണ് വിരാമം ആകുന്നത്