പൊലീസ് സ്റ്റേഷനിൽ കയറി എസ്ഐയുടെ മുഖത്തടിച്ചു ; ഓട്ടോ ഡ്രൈവർക്കെതിരെ കേസ് ; മർദ്ദനമേറ്റത് അന്തിക്കാട് എസ്ഐ അരിസ്റ്റോട്ടിലിന്

Spread the love

സ്വന്തം ലേഖകൻ

തൃശൂർ: പൊലീസ് സ്റ്റേഷനിൽ എസ്ഐക്കു നേരെ ആക്രമണം. അന്തിക്കാട് എസ്ഐ അരിസ്റ്റോട്ടിലിനാണ് മർദ്ദനമേറ്റത്. ഓട്ടോറിക്ഷ ഡ്രൈവർ അരിമ്പൂർ സ്വദേശി അഖിലാണ് എസ്ഐയെ ആക്രമിച്ചത്. സംഭവത്തിൽ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു.

വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ അഖിലിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. പിന്നാലെയാണ് ഇയാൾ എസ്ഐയുടെ മുഖത്തടിച്ചത്. മുഖത്ത് പരിക്കേറ്റ എസ്ഐയെ ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group