എന്റെ കുമ്മനം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കുമ്മനത്തും, പരിസരപ്രദേശങ്ങളിലും നിന്ന് പരിശുദ്ധ ഹജ്ജ് കർമ്മത്തിനായി പുറപ്പെടുന്ന ഹാജിമാർക്ക് യാത്രയയപ്പും; ഇസ്ലാമിൽ ഹജ്ജിന്റെ പ്രാധാന്യമെന്ത് എന്ന വിഷയത്തിൽ ക്ലാസും സംഘടിപ്പിച്ചു
സ്വന്തം ലേഖകൻ
കോട്ടയം;എന്റെ കുമ്മനം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ തബ്ലീഗുൽ ഇസ്ലാം മസ്ജിദ് കമ്മിറ്റിയുടെ സഹകരണത്തോട് കൂടി കുമ്മനത്തും, പരിസരപ്രദേശങ്ങളിലും നിന്ന് പരിശുദ്ധ ഹജ്ജ് കർമ്മത്തിനായി പുറപ്പെടുന്ന ഹാജിമാർക്ക് യാത്രയയപ്പും; ഇസ്ലാമിൽ ഹജ്ജിന്റെ പ്രാധാന്യമെന്ത്
എന്ന വിഷയത്തിൽ ക്ലാസും സംഘടിപ്പിച്ചു
എന്റെ കുമ്മനം കൂട്ടായ്മ പ്രസിഡണ്ട് ജാബിർ ഖാൻ വി എസ് അദ്ധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തിൽ,എന്റെ കുമ്മനം കൂട്ടായ്മ വൈസ് പ്രസിഡന്റ് അസ്ഹറുദ്ദീൻ മൗലവി അൽ ഖാസിമി ഖിർഅത്ത് നടത്തുകയും, ജനറൽ സെക്രട്ടറി സിറാജുദ്ദീൻ എം എ സ്വാഗത പ്രഭാഷണം നടത്തുകയും താഴത്തങ്ങാടി ജുമാമസ്ജിദ് ചീഫ് ഇമാം അബൂഷമ്മാസ് മുഹമ്മദലി മൗലവി ഉദ്ഘാടന കർമ്മം നിർവ്വഹിക്കുകയും ചെയ്തു…. തുടർന്ന് ഇസ്ലാമിൽ ഹജ്ജിന്റെ പ്രാധാന്യം എന്ത്? എന്ന വിഷയത്തിൽ കോട്ടയം തിരുനക്കര പുത്തൻപള്ളി ചീഫ് ഇമാം മഅമൂൻ ഹുദവി വണ്ടൂർ മുഖ്യപ്രഭാഷണം നടത്തി
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് എന്റെ കുമ്മനം കൂട്ടായ്മ രക്ഷാധികാരി അബ്ദുൽ ജലീൽ എം എ പെരാട്ടുതറ, അയ്യൂബ് മൗലവി, സിയാദ് ബാഖവി, സ്വാലിഹ് അസ്ഹരി കുമ്മനം, അൽത്താഫ് ഹുസ്നി, ഇസ്മായിൽ മൗലവി കൗസരി,താഹാ മൗലവി ഹസനി തുടങ്ങിയവർ ആശംസകൾ നേരുകയും, തുടർന്ന് എന്റെ കുമ്മനം കൂട്ടായ്മ ട്രഷറർ ഷെമീർ വളയംകണ്ടം നന്ദി അറിയിക്കുകയും ചെയ്തു
സി ബി എസ് ഇ പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ ബെനാസിർ മുഹമ്മദിന് “എന്റെ കുമ്മനം കൂട്ടായ്മ”യുടെ സ്നേഹോപഹാര സമർപ്പണം കോട്ടയം തിരുനക്കര പുത്തൻപള്ളി ചീഫ് ഇമാം മഅമൂൻ ഹുദവി വണ്ടൂരും, താഴത്തങ്ങാടി ജുമാമസ്ജിദ് ചീഫ് ഇമാം അബൂഷമ്മാസ് മുഹമ്മദലി മൗലവിയും ചേർന്ന് നിർവഹിച്ചു