video
play-sharp-fill

‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേള ഇന്ന് മുതല്‍ നാഗമ്ബടം മൈതാനത്ത്; ഉദ്ഘാടനം മന്ത്രി വി.എന്‍.വാസവന്‍ നിര്‍വഹിക്കും

‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേള ഇന്ന് മുതല്‍ നാഗമ്ബടം മൈതാനത്ത്; ഉദ്ഘാടനം മന്ത്രി വി.എന്‍.വാസവന്‍ നിര്‍വഹിക്കും

Spread the love

സ്വന്തം ലേഖിക

കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി നടത്തുന്ന ‘എന്റെ കേരളം’ പ്രദര്‍ശനവിപണന മേള ഇന്ന് മുതല്‍ 22 വരെ നാഗമ്പടം മൈതാനത്ത് നടക്കും.

മേളയുടെ ഉദ്ഘാടനം 16 ന് വൈകിട്ട് നാലിന് മന്ത്രി വി.എന്‍.വാസവന്‍ നിര്‍വഹിക്കും. ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അദ്ധ്യക്ഷത വഹിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എം.പിമാരായ തോമസ് ചാഴികാടന്‍, കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും.

എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മോന്‍സ് ജോസഫ്, സി.കെ.ആശ , മാണി സി.കാപ്പന്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജോബ് മൈക്കിള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു, കളക്ടര്‍ ഡോ.പി.കെ. ജയശ്രീ, നഗരസഭാദ്ധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍, എം.ജി വി.സി ഡോ. സാബു തോമസ്, എസ്.പി കെ.കാര്‍ത്തിക് തുടങ്ങിയവര്‍ പ്രസംഗിക്കും.

ഉദ്ഘാടനത്തിന് മുന്നോടിയായി ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് തിരുനക്കര മൈതാനത്തുനിന്ന് നാഗമ്പടം മൈതാനത്തേക്ക് സാംസ്‌കാരിക ഘോഷയാത്ര നടക്കും.