
കോട്ടയം : കോട്ടയം എംപ്ലോയിബിലിറ്റി സെന്റർ- കോട്ടയം ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് തൊഴിൽമേള സംഘടിപ്പിക്കുന്നു. രണ്ട് കമ്പനികളുടെ അമ്പതിലധികം ഒഴിവുകളാണ് ഉള്ളത്
സെപ്റ്റംബർ 27ാം തീയതി ശനിയാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണിവരെ എംപ്ലോയബിലിറ്റി സെന്റർ, കോട്ടയം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, സിവിൽ സ്റ്റേഷൻ സെക്കൻഡ് ഫ്ലോർ, കളക്ടറേറ്റിൽ വെച്ച് നടത്തുന്നു.
ഉദ്യോഗാർത്ഥികൾ നിർബന്ധമായും ഇന്റർവ്യൂവിന് അനുയോജ്യമായ ഫോർമൽ ഡ്രസ്സ് കോഡ് എത്തിച്ചേരേണ്ടതാണ്. സർട്ടിഫിക്കറ്റുകളുടെയും ബയോഡാറ്റകളുടെയും പകർപ്പുകൾ കയ്യിൽ കരുതുക. എംപ്ലോയബിലിറ്റി സെന്ററിന്റെ ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസ് ആയ 300 രൂപ അടച്ച് ഉദ്യോഗാർത്ഥികൾക്ക് ഈ തൊഴിൽമേളയിലും തുടർന്നുള്ളവയിലും പങ്കെടുക്കാവുന്നതാണ്. രജിസ്റ്റർ ചെയ്യാത്തവർക്ക് അന്നേദിവസം സ്പോട്ട് രജിസ്ട്രേഷൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group