ഇനി ഡൈവോഴ്‌സിന് ആറ് മാസം കാത്തിരിപ്പ് വേണ്ട, സുപ്രധാന വിധി പുറത്തിറക്കി സുപ്രീം കോടതി
സ്വന്തം ലേഖകൻ
ന്യൂഡൽഹി :പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ആറ് മാസത്തെ നിര്‍ബന്ധിത കാത്തിരിപ്പ് കാലയളവ് ആവശ്യമില്ലെന്ന് സുപ്രീം കോടതി.
നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കും ഈ കാലാവധി ഒഴിവാക്കുക. ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, എ എസ് ഓക, വിക്രം നാഥ്, ജെ കെ മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ജീവനാംശം, കുട്ടികളുടെമേലുള്ള അവകാശം എന്നിവ നിര്‍ണയിക്കുന്നത് സംബന്ധിച്ചും കോടതി നിരീക്ഷിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സുപ്രീം കോടതിയുടെ വിവേചനാധികാരത്തിന്റെ അടിസ്ഥാനത്തില്‍ ആര്‍ട്ടിക്കിള്‍ 142 പ്രകാരമാണ് സുപ്രീം കോടതി വിവാഹമോചനം സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനം സംബന്ധിച്ച് സുപ്രീം കോടതി മാര്‍ഗരേഖയും പുറപ്പെടുവിച്ചിട്ടുണ്ട്. ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള ദാമ്ബത്യം വീണ്ടെടുക്കാനാകാത്ത തകര്‍ച്ചയിലെത്തിയാല്‍ വിവാഹബന്ധം വേര്‍പെടുത്താമെന്ന് കോടതി വ്യക്തമാക്കി.
ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 13 ബി പ്രകാരം പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിനുള്ള നിര്‍ബന്ധിത കാത്തിരിപ്പ് കാലയളവ് ഒഴിവാക്കാനാകുമോ എന്നതായിരുന്നു ഭരണഘടനാ ബെഞ്ചിലേയ്ക്ക് പരാമര്‍ശിച്ച കേസിലെ പ്രധാന പ്രശ്‌നം. ഏഴ് വര്‍ഷം മുമ്ബ് ജസ്റ്റിസുമാരായ ശിവകീര്‍ത്തി സിങ്, ആര്‍ ഭാനുമതി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് കൈമാറിയത്. തുടര്‍ന്ന് വാദം കേട്ട ശേഷം ഭരണഘടനാ ബെഞ്ച് 2022 സെപ്റ്റംബര്‍ 29ന് വിധി പറയാന്‍ മാറ്റിയിരുന്നു.