
‘എനിക്കിപ്പോൾ മുടി കിളിർത്ത് വരുന്നുണ്ട് പക്ഷേ കൺപീലിയും പുരികവും വരാനുണ്ട്,കാൻസറിനെ പൊരുതി തോൽപിച്ച് ബിഗ് ബിയിലെ മേരി ടീച്ചർ
സ്വന്തംലേഖിക
തിരുവനന്തപുരം: ‘ബിഗ് ബി’യിലെ മേരി ജോൺ കുരിശിങ്കലിനെ മലയാളികൾക്ക് മറക്കാനാകില്ല. മേരി ടീച്ചറും ആ കഥാപാത്രത്തിന് ജീവൻ നൽകിയ നഫീസ അലിയും പ്രേക്ഷകർക്ക് സുപരിചിതമാണ്. ശക്തമായ കഥാപാത്രത്തെ ബിഗ് സ്‌ക്രീനിൽ അവതരിപ്പിച്ച നഫീസ അലി ജീവിതത്തിലും ശക്തയായ സ്ത്രീയാണ്. കാൻസറിനെ പൊരുതി തോൽപ്പിച്ച നഫീസയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുന്നത്.’എനിക്കിപ്പോൾ മുടി കിളിർത്ത് വരുന്നുണ്ട്. പക്ഷേ കൺപീലിയും പുരികവും വരാനുണ്ട്. അത് സാരമില്ല. ഞാൻ സാധാരണ നിലയിലേക്ക് തിരിച്ചുവരാൻ കാത്തിരിക്കുന്നു’- നഫീസ അലി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.ഫെബ്രുവരി എട്ടിനായിരുന്നു നഫീസയുടെ ശസ്ത്രക്രിയ. പെരിറ്റോണിയൽ കാൻസറിൻറെ മൂന്നാംഘട്ടത്തിലായിരുന്നു അവർ. എന്നാൽ കാൻസറിനെ മനക്കരുത്ത് കൊണ്ട് തോൽപ്പിച്ച് പുഞ്ചിരിക്കുകയാണ് പ്രിയപ്പെട്ട മേരി ടീച്ചർ.
https://www.instagram.com/p/ByKKgDgHpym/?utm_source=ig_web_copy_link
Whatsapp Group 1 | Whatsapp Group 2 |Telegram Group
