പെറ്റമ്മയെ വിഷം കൊടുത്ത് കൊന്ന ശേഷം മലയാളി എഞ്ചിനീയർ ജീവനൊടുക്കി

പെറ്റമ്മയെ വിഷം കൊടുത്ത് കൊന്ന ശേഷം മലയാളി എഞ്ചിനീയർ ജീവനൊടുക്കി

സ്വന്തം ലേഖിക

മുംബൈ: അമ്മയെ വിഷം കൊടുത്ത് കൊന്ന ശേഷം മലയാളി എഞ്ചിനീയർ ജീവനൊടുക്കി. മുംബൈയിലെ മീരാ റോഡിൽ താമസിക്കുന്ന വെങ്കിടേശ്വര അയ്യർ (42), അമ്മ മീനാക്ഷി (75) എന്നിവരാണ് മരിച്ചത്. അമ്മ മീനാക്ഷിക്ക് വിഷം കൊടുത്ത ശേഷം അതേ വിഷം കഴിച്ച് വെങ്കിടേശ്വര അയ്യരും മരിക്കുകയായിരുന്നു. മൃതദേഹങ്ങൾ അഴുകി ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ പരാതിപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.വെങ്കിടേശ്വര അയ്യറുടെ ലാപ്‌ടോപ്പിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. തങ്ങളുടെ മരണത്തിൽ മറ്റാർക്കും പങ്കില്ലെന്ന് ഇയാൾ ആത്മഹത്യാ കുറിപ്പിൽ എഴുതിയിട്ടുണ്ടായിരുന്നത്. മീരാ റോഡ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. അയ്യരും അമ്മയും 2017 ജൂലൈയിലാണ് മീരാ റോഡിലെ അപ്പാർട്ട്‌മെന്റിൽ വാടകയ്ക്ക് താമസിക്കാൻ എത്തിയത്. ഈ വർഷം ഏപ്രിലിൽ കരാർ കാലാവധി അവസാനിച്ചുവെങ്കിലും മൂന്ന് മാസം കൂടി നീട്ടി വാങ്ങിയിരുന്നു.