
ചോക്ലേറ്റിൽ ലഹരി: 4 വയസുകാരന് മയക്കം: സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലെ മധുര പലഹാര വിൽപ്പന നിരോധിക്കണം : വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകി പൊതുപ്രവർത്തകൻ
കോട്ടയം: നാലുവയസുള്ള കുട്ടി സ്കൂളിൽ നിന്നു കഴിച്ച ചോക്ലേറ്റിൽ ലഹരി കലർന്നെന്ന സംശയം നില നിൽക്കെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലെ മിഠായി കടകൾ അടച്ചുപൂട്ടണമെന്ന ആവശ്യമുയർന്നു.
ഈ ആവശ്യം ഉന്നയിച്ച്
വിദ്യഭ്യാസ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയതായി പൊതു പ്രവർത്തകൻ എബി ഐപ്പ് പറഞ്ഞു
ബിസ്കറ്റ് ,മിട്ടായികൾ ഐസ്ക്രീം .ചോക്ലേറ്റ് ഉൽപ്പന്നങ്ങൾ തുടങ്ങിയവ സ്കൂളിൽ വിൽപ്പന നടത്തുന്ന സ്റ്റാളുകൾ വ്യാപകമായി കണ്ടുവരുന്നു. സ്കൂളുകൾ നേരിട്ടാണ് ഇത്തരം വിൽപ്പന
Whatsapp Group 1 | Whatsapp Group 2 |Telegram Group

നടത്തുന്നത് കൊച്ചുകുട്ടികളെ ആകർഷിക്കത്തക്ക തരത്തിലുള്ള ഭക്ഷണ സാധനങ്ങൾ വിൽപ്പന നടത്തുന്നതുമൂല൦ വലിയ സാമ്പത്തിക ലാഭവു൦ കിട്ടുന്നു. എന്നാൽ വിദ്യാർത്ഥികൾ വീടുകളിൽ
നിന്ന് രക്ഷിതാക്കൾ അറിയാതെ പണം കൈക്കലാക്കി ഇത്തരം സാധനങ്ങൾ വാങ്ങുന്നതിന് ഇടയാക്കുന്നു. കുട്ടികളെ തെറ്റായ നിലയിലേക്ക് മാറ്റാൻ ഇതു കാരണമാകുന്നു അതിനാൽ
ഭക്ഷണസാധനങ്ങൾ പണം നൽകി വിൽപ്പന നടത്തുന്നത് സ്കൂളിൽ നിരോധിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് എബി ഐപ്പ് ആവശൃപ്പെടുന്നത്.