
ദക്ഷിണാഫ്രിക്ക -ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് തോൽവി: ജയത്തോടെ പരമ്പരയിൽ ഇംഗ്ലണ്ട് 2-1 മുന്നിലെത്തി
സ്വന്തം ലേഖകൻ
ദക്ഷിണാഫ്രിക്ക -ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് തോൽവി. ഇന്നിങ്‌സിനും 53 റൺസിനും ആണ് ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചത്. ജയത്തോടെ പരമ്പരയിൽ ഇംഗ്ലണ്ട് 2-1 മുന്നിലെത്തി. ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്ങ്സ് ഇംഗ്ലണ്ട് ബൗളർമാർ 237 റൺസിൽ അവസാനിപ്പിച്ചു. ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച പ്രകടനമാണ് ഇംഗ്ലണ്ട് നകാഴ്ചവച്ചത്.
ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്ങ്സിൽ നേടിയ 499 റൺസ് പിന്തുടർന്ന ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്ങ്സ് 209 റൺസിൽ അവസാനിച്ചു. ഫോളോ ഓൺ ഒഴിവാക്കാൻ രണ്ടാമത് ബാറ്റിങ്ങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയെ ഇംഗ്ലണ്ട് 237 റൺസിൽഒതുക്കി .
Whatsapp Group 1 | Whatsapp Group 2 |Telegram Group

138/9 എന്ന നിലയിൽ പരുങ്ങിയ ദക്ഷിണാഫ്രിക്കയെ കേശവ് മഹാരാജ്,ഡാനി എന്നിവർ നടത്തിയ ചെറുത്ത് നിൽപ്പാണ് 200 കടത്തിയത്. കേശവ് മഹാരാജ് 71 റൺസ് നേടി. നാല് വിക്കറ്റ് എടുത്ത ജോ റൂട്ട് ആണ് ദക്ഷിണാഫ്രിക്കയെ രണ്ടാം ഇന്നിങ്ങ്സിൽ തകർത്തത്.