ഇംഗ്ലണ്ടില്‍ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

Spread the love

ലണ്ടൻ: കൊവെൻട്രിയില്‍ കാണാതായ മലയാളി യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി.

video
play-sharp-fill

തിരുവനന്തപുരം സ്വദേശി വിഷ്ണു ജയകുമാർ (26) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച പുലർച്ചയോടെയായിരുന്നു യുവാവിനെ കാണാതായത്.

കൊവെൻട്രിയിലെ സ്വാൻ ലേക്കിന് സമീപത്താണ് വിഷ്ണുവിനെ അവസാനമായി കണ്ടതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും അറിയിച്ചിരുന്നു. മരണകാരണം ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിഷ്ണുവിന്റെ മൃതദേഹം കണ്ടെത്തിയതായി അധികൃതർ ബന്ധുക്കളെ അറിയിച്ചതായാണ് വിവരം. ഡേറ്റ സയൻസില്‍ ബിരുദാനന്തര ബിരുദത്തിനായി 2022ലാണ് വിഷ്‌ണു കൊവെൻട്രിയിലെത്തിയത്. കോഴ്‌സ് പാസായതിനുശേഷം പോസ്റ്റ് സ്റ്റഡി വർക്ക് വിസയില്‍ ലണ്ടനില്‍ തുടരുകയായിരുന്നു.