
ലണ്ടന്‍: ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പര സമനിലയില്‍.
ജയപരാജയങ്ങള്‍ മാറിമറിഞ്ഞ അഞ്ചാം ടെസ്റ്റിലെ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ഇന്ത്യയ്‌ക്ക് നാടകീയ ജയം. ഓരോ ദിവസവും വിജയ സാദ്ധ്യതകള്‍ മാറിമറിഞ്ഞ് അഞ്ചാം ദിനം ആദ്യ മണിക്കൂറില്‍ തന്നെ ഇന്ത്യ വിജയം കൈവരിച്ചു.
സമീപകാലത്തൊന്നും ഇത്തരത്തിലൊരു സംഭവം ടെസ്റ്റ് ക്രിക്കറ്റില്‍ ഉണ്ടായിട്ടില്ല. അവസാന ദിനം വിജയപ്രതീക്ഷയുമായി ഇറങ്ങിയ ഇംഗ്ലണ്ടിനെ തകർത്തെറിഞ്ഞുകൊണ്ടാണ് ഇന്ത്യയ്‌ക്ക് അഞ്ചാം ടെസ്റ്റില്‍ ആറ് റണ്‍സ് ജയം നേടിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നാലാം ദിനം കൈവിട്ട കളിയാണ് മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്‌ണയും ചേർന്ന് ഇന്ത്യയ്‌ക്ക് അനുകൂലമാക്കിയത്. 374 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിനെ 85.1 ഓവറില്‍ 367 റണ്‍സിനാണ് ഇന്ത്യ ഓള്‍ഔട്ട് ആക്കിയത്.
ഈ വിജയത്തോടെ പരമ്പര 2-2ന് സമനിലയിലാക്കാൻ ഇന്ത്യയ്‌ക്ക് സാധിച്ചു. 30.1 ഓവറുകള്‍ പന്തെറിഞ്ഞ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് 104 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകള്‍ വീഴ്‌ത്തി.