video
play-sharp-fill
ആറടിച്ച് ആറാടി ഇംഗ്ലണ്ട്;മറുപടി രണ്ടിലൊതുക്കി ഇറാൻ…ഇംഗ്ലണ്ടിനായി ബുകായോ സാക്ക ഇരട്ട ഗോളുകൾ നേടി. ജൂഡ് ബെല്ലിങ്ഹാം, റഹീം സ്റ്റെർലിങ്, മാർക്കസ് റാഷ്‌ഫോർഡ്, ജാക്ക് ഗ്രീലിഷ് എന്നിവരാണ് മറ്റു സ്‌കോറർമാർ. മെഹദി തരേമിയാണ് ഇറാനായി രണ്ട് ഗോളുകളും നേടിയത്.

ആറടിച്ച് ആറാടി ഇംഗ്ലണ്ട്;മറുപടി രണ്ടിലൊതുക്കി ഇറാൻ…ഇംഗ്ലണ്ടിനായി ബുകായോ സാക്ക ഇരട്ട ഗോളുകൾ നേടി. ജൂഡ് ബെല്ലിങ്ഹാം, റഹീം സ്റ്റെർലിങ്, മാർക്കസ് റാഷ്‌ഫോർഡ്, ജാക്ക് ഗ്രീലിഷ് എന്നിവരാണ് മറ്റു സ്‌കോറർമാർ. മെഹദി തരേമിയാണ് ഇറാനായി രണ്ട് ഗോളുകളും നേടിയത്.

എണ്ണം പറഞ്ഞ ആറ് ഗോളുകൾ ഇറാൻ വലയിലെത്തിച്ച് ലോകകപ്പ് ജയത്തോടെ തുടങ്ങി ഇംഗ്ലണ്ട്. രണ്ടിനെതിരെ ആറ് ഗോളുകൾക്കായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. രണ്ടു ഗോളുകള്‍ മടക്കിയതാണ് ഇറാന് ആശ്വാസമായത്. ഇംഗ്ലണ്ടിനായി ബുകായോ സാക്ക ഇരട്ട ഗോളുകൾ നേടി. ജൂഡ് ബെല്ലിങ്ഹാം, റഹീം സ്റ്റെർലിങ്, മാർക്കസ് റാഷ്‌ഫോർഡ്, ജാക്ക് ഗ്രീലിഷ് എന്നിവരാണ് മറ്റു സ്‌കോറർമാർ. മെഹദി തരേമിയാണ് ഇറാനായി രണ്ട് ഗോളുകളും നേടിയത്.

ഇറാന്‍റെ പ്രതിരോധം കീറിമുറിച്ചാണ് ഇംഗ്ലണ്ടിന്റെ ഗോളുകള്‍ പിറന്നത്. എടുത്തുപറയാവുന്ന കൗണ്ടർ അറ്റാക്കുകളൊന്നും ആദ്യ പകുതിയില്‍ ഇറാന്റെ മുന്നേറ്റ നിരക്ക് കാഴ്ചവെക്കാനായില്ല. ലഭിച്ചതാവട്ടെ പാളിപ്പോകുകയും ചെയ്തു. പന്ത് പലകുറി ഇറാൻ ഗോൾമുഖത്തായിരുന്നു. രണ്ടാം പകുതിയിലാണ് ഇറാന് അല്‍പമെങ്കിലും ഉണര്‍വ് ലഭിച്ചത്. അപ്പോഴേക്കും വൈകിയിരുന്നു. വന്നവരും പോയവരുമെല്ലാം ഇംഗ്ലണ്ടിനായി ഗോളടിക്കുന്നുണ്ടായിരുന്നു. രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമില്‍ ലഭിച്ച പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ചാണ് ഇറാന്‍ രണ്ടാം ഗോള്‍ നേടിയത്. കളി അവസാനിച്ചപ്പോള്‍ ഇറാന്‍ വലയില്‍ ഇംഗ്ലണ്ട് എത്തിച്ചത് ആറ് ഗോളുകള്‍.

മത്സരം തുടങ്ങിയത് മുതല്‍ ഇംഗ്ലണ്ടിന്റെ മുന്നറ്റങ്ങളാണ് പ്രകടമായത്. അതിനിടെ ഹാരി കെയിനിന്റെ ക്രോസ് ക്ലിയര്‍ ചെയ്യാനുള്ള ശ്രമത്തിനിടെ ഇറാന്‍ ഗോള്‍കീപ്പര്‍ അലിറെസ ബെറാന്‍വന്ദിന് പരിക്കേറ്റു. സഹതാരവുമായി കൂട്ടിയിടിച്ചാണ് പരിക്കേറ്റത്. പത്ത് മിനുറ്റോളം നീണ്ട പരിചരണത്തിന് ശേഷം വീണ്ടും കളത്തിലേക്ക് എത്തിയെങ്കിലും പിന്മാറി. ഇതോടെ അലിറെസയ്ക്ക് പകരം ഹൊസെയ്ന്‍ ഹൊസെയ്‌നി ഗോള്‍കീപ്പറായി കളിക്കളത്തിലെത്തി. പരിക്കും പരിചരണവും കാരണം പതിനാല് മിനുറ്റാണ് ആദ്യ പകുതിയില്‍ ഇഞ്ച്വറി ടൈം അനുവദിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

35-ാം മിനിറ്റിലാണ് ഇംഗ്ലണ്ട് ലീഡെടുത്തത്. കൗമാരതാരം ജൂഡ് ബെല്ലിങ്ങാമിന്റെ തകര്‍പ്പന്‍ ഹെഡറാണ് ഇംഗ്ലണ്ടിന്റെ അക്കൌണ്ട് തുറന്നത്. ലൂക്ക് ഷോയുടെ മികച്ച ക്രോസിന് കൃത്യമായി തലവെച്ച ബെല്ലിങ്ങാം ഗോള്‍കീപ്പറെ കാഴ്ചക്കാരനാക്കി പന്ത് വലക്കുള്ളിലാകുകയായിരുന്നു. 43-ാം മിനിറ്റില്‍ ഇംഗ്ലണ്ട് ലീഡ് ഉയര്‍ത്തി. സാക്കയാണ് ഇംഗ്ലണ്ടിനായി വലകുലുക്കിയത്. ഈ ഗോളിന്റെ ആരവം കെട്ടടങ്ങും മുന്‍പ് സൂപ്പര്‍താരം റഹിം സ്റ്റെര്‍ലിങ്ങും ലക്ഷ്യം കണ്ടു. അതോടെ ഇംഗ്ലണ്ട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് മുന്നില്‍.

രണ്ടാം പകുതിയില്‍ ഇറാന്‍ തുടക്കത്തില്‍ തന്നെ മാറ്റങ്ങള്‍ വരുത്തി. 62ാം മിനുറ്റില്‍ ഇംഗ്ലണ്ട് ലീഡ് നാലാക്കി. ബുക്കായോ സാക്കയാണ് ഒരിക്കല്‍ കൂടി വലചലിപ്പിച്ചത്. എന്നാല്‍ 65ാം മിനുറ്റില്‍ ഇറാന്‍ തരേമിയിലൂടെ ഒരു ഗോള്‍ മടക്കി. ഇംഗ്ലണ്ട് പ്രതിരോധത്തെ വകഞ്ഞുമാറ്റി മികച്ചൊരു ഫിനിഷിങായിരുന്നു തരേമിയുടെത്. പകരക്കാരാനായി എത്തിയ റാഷ് ഫോര്‍ഡ് ഇംഗ്ലണ്ട് സ്കോര്‍ അഞ്ചാക്കി. കളി അവസാനിക്കാനിരിക്കെ മറ്റൊരു പകരക്കാരന്‍ ഗ്രീലിഷും സ്കോര്‍ ചെയ്തതോടെ ഇംഗ്ലണ്ടിന്റെ ഗോള്‍ നേട്ടം ആറായി. ഇന്‍ജുറി ടൈമിന്റെ 11-ാം മിനിറ്റില്‍ ഇറാന് അനുകൂലമായി വാറിന്റെ സഹായത്തോടെ റഫറി പെനാല്‍ട്ടി വിധിച്ചു. കിക്കെടുത്ത മെഹ്ദിക്ക് പിഴച്ചില്ല. നിലംപറ്റെയുള്ള ഷോട്ട് വലക്കുള്ളില്‍. സ്കോര്‍ 6-2.