എൻജിനീയറിംഗിനിടെ സൈഡ് ബിസിനസ് ക്ഞ്ചാവ് കച്ചവടം: ഒരു ലക്ഷം രൂപയുടെ കഞ്ചാവുമായി ഏഴ് മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ
സ്വന്തം ലേഖകൻ
മംഗളൂരു: എൻജിനീയറിംങ് പഠനത്തിനിടെ സൈഡ് ബിസിനസായി കഞ്ചാവ് കച്ചവടം ചെയ്ത യുവാക്കൾ അറസ്റ്റിലായി. മംഗളൂരുവിൽ എൻജിനീയറിംങിന് പഠിക്കുന്ന മലയാളി യുവാക്കളാണ് വൻ തോതിൽ കഞ്ചാവ് കച്ചവടം ചെയ്തിരുന്നത്. 41,000 രൂപ വിലവരുന്ന 1.103 കിലോ കഞ്ചാവാണ് ഇവരിൽനിന്ന് പിടിച്ചെടുത്തത്. തൊക്കോട്ട് ചെമ്ബുഗുഡെയിൽ കഞ്ചാവുവിൽക്കാനെത്തിയ മട്ടന്നൂർ നെല്ലൂന്നി ബൈത്തുൽ ഇജായിൽ കെ.പി.സുഹൈർ, കോഴിക്കോട് കൊക്കളൂർ പറമ്പിന്റെ മുകൾ പലായലത്തിൽ വീട്ടിൽ പി.മുഹമ്മദ് സിനാൻ, കോഴിക്കോട്ട് രാമനാട്ടുകര ആദർശ്, താമരശ്ശേരി ചുങ്കം ഷമീം മൻസിലിൽ ആർ.കെ.മുഹമ്മദ് നിഹാൽ, നരിക്കുനി മട്ടംചേരി വെങ്കോളിപുരത്ത് ബിശ്രുൽ ഹഫി, നരിക്കുനി പുതിയടത്തിൽ വീട്ടിൽ പി.സക്കീർ അലി, തൃശ്ശൂർ കുണ്ടലിയൂർ കണ്ണത്തപടക്കിൽ ഹഫീസ് അമീൻ എന്നിവരെയാണ് ഉള്ളാൾ പൊലീസ് അറസ്റ്റുചെയ്തത്. മംഗളൂരുവിലെ ഒരു എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികളാണ് ഇവർ. ഒരുലക്ഷം രൂപ വിലയുള്ള ബൈക്ക്, ആറ്് മൊബൈൽ ഫോണുകൾ, ഇലക്ട്രോണിക് തൂക്കുമെഷീൻ, 460 രൂപ എന്നിവയും പ്രതികളിൽനിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്
കഞ്ചാവ് വിറ്റ് കിട്ടുന്ന പണം ഉപയോഗിച്ച് ഇവർ ആഡംബര ജീവിതം നയിക്കുകയായിരുന്നു. ഇവരിൽ പലരും സ്വന്തം നിലയിൽ മുറിയെടുത്ത ശേഷം മംഗളൂരുവിൽ അടിച്ച് പൊളിച്ച് ജീവിക്കുകയായിരുന്നുവെന്നും പരിശോധനയിൽ കണ്ടെത്തിിയിട്ടുണ്ട്. ഒന്നാം വർഷ പഠനത്തിനായി എത്തുന്ന വിദ്യാർത്ഥികളായിരുന്നു ഇവരുടെ ഇര. ഇവരെ നിർബന്ധിപ്പിച്ച് കഞ്ചാവ് വലിപ്പിച്ചിരുന്ന ഇവർ കഞ്ചാവ് മാഫിയയുടെ കാരിയർമാരായും പ്രവർത്തിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.