video
play-sharp-fill

വിദ്യാർഥികൾ തമ്മിൽ സംഘർഷം ; എൻജിനീയറിങ് വിദ്യാർഥി കുത്തേറ്റു മരിച്ചു ; ബിടെക് വിദ്യാർഥി കസ്റ്റഡിയിൽ

വിദ്യാർഥികൾ തമ്മിൽ സംഘർഷം ; എൻജിനീയറിങ് വിദ്യാർഥി കുത്തേറ്റു മരിച്ചു ; ബിടെക് വിദ്യാർഥി കസ്റ്റഡിയിൽ

Spread the love

തിരുവനന്തപുരം : വിദ്യാർഥികൾ തമ്മിലുള്ള സംഘർഷത്തിനിടെ എൻജിനീയറിങ് വിദ്യാർഥി കുത്തേറ്റു മരിച്ചു. നഗരൂർ രാജധാനി എൻജിനീയറിങ് കോളജിലെ നാലാം വർഷ വിദ്യാർഥിയും മിസോറം സ്വദേശിയുമായ വി.എൽ. വാലന്റയിൻ (22) ആണ് മരിച്ചത്.

സംഭവത്തിൽ ഇതേ കോളജിലെ മൂന്നാം വർഷ ബിടെക് വിദ്യാർഥി ലംസങ് സ്വാലയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളും മിസോറം സ്വദേശിയാണ്. നാട്ടുകാരാണ് ഇയാളെ പിടികൂടി പൊലീസിന് കൈമാറിയത്.

ഇന്നലെ രാത്രി 11 മണിയോടെയാണ് കോളജിന് സമീപത്തുവച്ചു രണ്ടു വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായത്. പരുക്കേറ്റ വാലന്റയിനെ ആദ്യം കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഘർഷത്തിനുള്ള കാരണം ഇനിയും വ്യക്തമായിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group