
ചെമ്പേരി: വിമൽ ജ്യോതി എഞ്ചിനിയറിംഗ് കോളജ് കാമ്പസിൽ വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു. ബിടെക് സൈബർ സെക്യൂരിറ്റി കോഴ്സ് രണ്ടാം വർഷ വിദ്യാർത്ഥിനി അൽഫോൻസ ജേക്കബ് (19) ആണ് മരിച്ചത്.
ഇന്ന് രാവിലെ കോളജ് കാമ്പസിൽ ബസിറങ്ങി ക്ലാസ് മുറിയിലേക്ക് നടന്നു വരുന്ന വഴിയാണ് കുഴഞ്ഞു വീണത്. ഉടൻ തന്നെ മരണം സംഭവിക്കുകയായിരുന്നു. ഉളിക്കൽ നെല്ലിക്കാംപൊയിൽ കാരാമയിൽ ചാക്കോച്ചൻ്റെ മകളാണ് മരണപ്പെട്ട അൽഫോൻസ.