മകൻ ക്ലാസ്സിൽ എത്തുന്നില്ലെന്ന് മാതാപിതാക്കളോട് പരാതി പറഞ്ഞ ഹോസ്റ്റൽ വാർഡനെ വിദ്യാർത്ഥി കുത്തിക്കൊന്നു

Spread the love

 

തിരുച്ചിറപ്പള്ളി : വിദ്യാർത്ഥി ക്ലാസ്സിൽ എത്തുന്നില്ലെന്ന് പറഞ്ഞ ഹോസ്റ്റൽ വാർഡനെ വിദ്യാർത്ഥി കുത്തിക്കൊലപ്പെടുത്തി. എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ് ഹോസ്റ്റൽ വാർഡനെ കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തെ തുടർന്ന് എഞ്ചിനീയറിംഗ് വിദ്യാർഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിലാണ് സംഭവം.

video
play-sharp-fill

അധികൃതരെ അറിയിക്കാതെ തുടർച്ചയായി നാല് ദിവസം കോളെജിലും ഹോസ്റ്റലിലും വിദ്യാർഥി എത്താത്തത്് മാതാപിതാക്കളെ അറിയിച്ചതിൽ രോക്ഷാകുലനായാണ് വിദ്യാർത്ഥി ക്രൂരകൃത്യം ചെയ്തത്. ഹോസ്റ്റൽ വാർഡൻ മാതാപിതാക്കളെ വിവരമറിയിച്ചതിനെ തുടർന്ന് മാതാപിതാക്കൾ വിദ്യാർഥിയെ ശകാരിച്ചിരുന്നു.

ഇതിൽ പ്രകോപിതനായ വിദ്യാർത്ഥി വാർഡനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ കഴുത്തിനും അടിവയറ്റിനും പരിക്കേറ്റ ഹോസ്റ്റൽ വാർഡൻ ജി വെങ്കിട്ടരാമൻ (45) ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group