
എന്‍ജിനീയറിങ് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് കണ്ണൂർ സ്വദേശി സഞ്ജയ് പി മല്ലാറിന്; രണ്ടും മൂന്നും റാങ്കുകൾ കോട്ടയം സ്വദേശികൾക്ക്
സ്വന്തം ലേഖിക
തിരുവനന്തപുരം: സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോഴ്സുകളിലേക്കുള്ള റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തി.
ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആര് ബിന്ദു തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് റാങ്ക് ലിസ്റ്റ് പ്രഖ്യാപിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ണുര്‍ സ്വദേശി സഞ്ജയ് പി.മല്ലാറിനാണ് ഒന്നാം റാങ്ക്. (സ്കോര്‍ 600 ല്‍ 583.6440) കോട്ടയം സ്വദേശി ആഷിക് സ്റ്റെന്നി രണ്ടാം റാങ്കും (സ്കോര്‍ 600 ല്‍ 575.7034) കോട്ടയം സ്വദേശി ഫ്രഡ്ഡി ജോര്‍ജ് റോബിൻ മൂന്നാം റാങ്കും (സ്കോര്‍ 600 ല്‍ 572.7548) കരസ്ഥമാക്കി.
എസ്.സി വിഭാഗത്തില്‍ പത്തനംതിട്ട സ്വദേശി ചേതന എസ്.ജെയും എസ്.ടി വിഭാഗത്തില്‍ എറണാകുളം സ്വദേശി ഏദൻ വിനു ജോണും ഒന്നാം റാങ്ക് കരസ്ഥമാക്കി.
ആദ്യ 1000 റാങ്കില്‍ കൂടുതല്‍ കുട്ടികള്‍ എറണാകുളം ജില്ലയില്‍ നിന്നാണ്. ആകെ 25346 ആണ്‍കുട്ടികളും 24325 പെണ്‍കുട്ടികളും യോഗ്യത നേടി.
Third Eye News Live
0