
തിരുവനന്തപുരം: നെടുമങ്ങാട് കരകുളം പിഎ അസീസ് എന്‍ജിനീയറിങ് ആന്‍ഡ് പോളിടെക്നിക് കോളജിനുള്ളിലെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്ന് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം കോളജ് ഉടമ ഇഎം താഹയുടേത് തന്നെയാണെന്നാണ് ഡിഎൻഎ പരിശോധന ഫലം. ഡിഎൻഎ പരിശോധന ഫലം താഹയുടെ കുടുംബത്തിന് പൊലീസ് കൈമാറി.
ഇക്കഴിഞ്ഞ ഡിസംബര്‍ 31നാണ് കോളജിനുള്ളിലെ നിർമാണത്തിലിരുന്ന കെട്ടിടത്തിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതകളെ തുടര്‍ന്നുണ്ടായ മനോവിഷമത്തെ തുടര്‍ന്നുള്ള ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചതായി പൊലീസ് പറഞ്ഞു.
60 കോടിയോളം രൂപയുടെ നികുതി ബാധ്യത താഹയ്ക്ക് ഉണ്ടായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. മരിച്ചത് ഇഎം താഹ തന്നെയാണെന്ന് സ്ഥിരീകരിച്ചതോടെ മോര്‍ച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഞായറാഴ്ച കോളജിൽ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് കൊല്ലം പള്ളിമുക്കിൽ ഖബറടക്കം നടക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group