
ദോഹ: കോട്ടയം വെളിയന്നൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മരിച്ചു. താമരക്കാട് സ്വദേശി അമൽജിത്ത് ഗോപാലൻ (30) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം.
ഫാൽ കമ്മ്യുണിക്കേഷനിൽ എൻജിനിയറായി ജോലി ചെയ്ത് വരികയായിരുന്നു. പിതാവ്: ഗോപാലൻ പുത്തൻപുരക്കൽ. മാതാവ്: സുമതി വെട്ടുകാട്ടിൽ.
ഭാര്യ: അശ്വതി സഹദേവൻ. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെഎംസിസി ഖത്തർ അൽഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group