video
play-sharp-fill

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബാൾ മത്സരത്തിൽ ആദ്യ വിജയം കരസ്ഥമാക്കി ആഴ്സണൽ

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബാൾ മത്സരത്തിൽ ആദ്യ വിജയം കരസ്ഥമാക്കി ആഴ്സണൽ

Spread the love

 

സ്വന്തം ലേഖകൻ

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബാൾ മത്സരത്തിൽ ആദ്യ വിജയം കരസ്ഥമാക്കി ആഴ്സണൽ. കരുത്തരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ആഴ്സണൽ പരാജയപ്പെടുത്തിയത്. പുതിയ പരിശീലകൻ മൈക്കിൾ അർതേറ്റയ്ക്കു കീഴിൽ മൂന്ന് മത്സരങ്ങൾ പിന്നിട്ട ആഴ്സണലിന്റെ ആദ്യ ജയമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ സ്വന്തമാക്കിയത്. ആദ്യ പകുതിയുടെ എട്ടാം മിനിറ്റിൽ പെപെയാണ് ആഴ്സണലിനെ മുന്നിലെത്തിച്ചത്. തുടർന്ന് 42-ാം മിനിറ്റിൽ പ്രതിരോധ താരം സോക്രട്ടീസ് വലയിലാക്കി മത്സരത്തിൽ ആധിപത്യം ഉറപ്പിച്ചു. ജയത്തോടെ 21 കളിയിൽ 27 പോയിൻറുമായി ആഴ്സണൽ പത്താം സ്ഥാനത്തെത്തി. 31 പോയിൻറുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് അഞ്ചാം സ്ഥാനത്താണ്.