നടന്‍ ഉണ്ണി മുകുന്ദന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡ്

Spread the love

സ്വന്തം ലേഖിക

ഒറ്റപ്പാലം: നടനും നിര്‍മ്മാതാവുമായ ഉണ്ണി മുകുന്ദന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡ്.

ഒറ്റപ്പാലത്തെ ഉണ്ണി മുകുന്ദന്റെ വസതിയിലാണ് റെയ്ഡ് പുരോ​ഗമിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താരത്തിന്റെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണ കമ്പനിയുടെ നിര്‍മ്മാണത്തില്‍ ഒരുങ്ങിയ മേപ്പടിയാന്‍ പുറത്തിറങ്ങാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് റെയ്ഡ്. മേപ്പടിയാന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ഇടപാടുകള്‍ എന്‍ഫോഴ്സ്മെന്റ് പരിശോധിക്കുന്നതായിട്ടാണ് സൂചന.

വിഷ്ണു മോ​ഹന്‍ സംവിധായകനായ ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ തന്നെയാണ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്.അഞ്ജു കുര്യനാണ് മേപ്പടിയാനില്‍ നായികാ വേഷത്തിലെത്തുന്നത്.

അജു വര്‍ഗീസ്, സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, കലാഭവന്‍ ഷാജോണ്‍, തുടങ്ങിയവര്‍ മാറ്റ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രത്തിന്റെ എഡിറ്റിംഗ് ഷാമീറാണ് നിര്‍വ്വഹിക്കുന്നത്. ഈരാറ്റുപേട്ട, പാല, എന്നിവിടങ്ങളിലായാണ് ചിത്രം പൂര്‍ത്തീകരിച്ചത്.

ചിത്രം ജനുവരി 14നാണ് തീയേറ്ററിലെത്തുക.