ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിൻ്റെ മിന്നൽ പരിശോധന ; കണ്ണൂരിൽ മൂന്ന് സ്ഥാപനങ്ങളില്‍ നിന്നായി പിടിച്ചെടുത്തത് ഒന്നര കിൻ്റല്‍ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ

Spread the love

കണ്ണൂർ : തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ചിറക്കല്‍, അഴീക്കോട്‌ ഗ്രാമ പഞ്ചായത്തുകളില്‍ നടത്തിയ പരിശോധനയില്‍ 3 സ്ഥാപനങ്ങളില്‍ നിന്നായി 300 മില്ലി കുടിവെള്ള കുപ്പികള്‍ ഉള്‍പ്പെടെയുള്ള ഒറ്റത്തവണ ഉപയോഗ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു.

അഴീക്കോട്‌ വൻകുളത്തുവയലിലെ ന്യൂ മാർക്കറ്റില്‍ നിന്ന് 300 മില്ലി ലിറ്ററിന്റെ 8 കെയ്സ് നിരോധിത കുപ്പി വെള്ളവും പ്ലാസ്റ്റിക് ക്യാരി ബാഗുകളും പിടികൂടി. ചിറക്കല്‍ പുതിയതെരു മാർക്കറ്റിലെ നാസ്കോ സ്റ്റോർ, പി. എ സ്റ്റോർ എന്നിവിടങ്ങളില്‍ നിന്നായി സ്‌ക്വാഡ് ഒന്നര ക്വിന്റല്‍ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളാണ് കണ്ടെത്തി പിടിച്ചെടുത്തത്.

പ്ലാസ്റ്റിക് ക്യാരി ബാഗ്, പേപ്പർ കപ്പ്‌ ,പേപ്പർ വാഴയില, ഡിസ്പോസബിള്‍ പ്ലേറ്റ്, ഒറ്റത്തവണ ഉപയോഗപ്ലാസ്റ്റിക് സ്പൂണ്‍, ഗാർബജ് ബാഗ്, തെർമോകോള്‍ പ്ലേറ്റ് എന്നിവയാണ് വില്‍പനയ്ക്കായി സൂക്ഷിച്ചിരുന്നത് . നാസ്കോ സ്റ്റോർ പരിശോധനക്കിടയില്‍ സമീപ വ്യാപാരികള്‍ ചേർന്ന് സ്ക്വാഡ് നടപടികള്‍ തടസ്സപ്പെടുത്താൻ ശ്രമിച്ചുവെങ്കിലും സ്ക്വാഡ് നടപടികള്‍ പൂർത്തീകരിക്കുകയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിരോധിത പ്ളാസ്റ്റിക് ഉല്‍പന്നങ്ങള്‍ വില്‍പനയ്ക്കായി സംഭരിച്ച മൂന്നു വ്യാപാര സ്ഥാപനങ്ങള്‍ക്ക് 10000 രൂപ വീതം പിഴ ചുമത്തുകയും പിടികൂടിയ സാധനങ്ങള്‍ ശാസ്ത്രീയ സംസ്കരണത്തിനായി ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങള്‍ക്ക് കൈമാറുകയും ചെയ്തു.പരിശോധനയില്‍ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ , പി പി, എല്‍ന ,അലൻ ബേബി, ദിബില്‍ സി കെ, അബ്ദുല്‍ സമദ്, ഹെല്‍ത്ത് ഇൻസ്പെക്ടർ ജിഷാൻ എന്നിവർ പങ്കെടുത്തു.