നയതന്ത്ര ബാഗ് സ്വര്‍ണക്കടത്ത് കേസ്; കോഴിക്കോട്ടും കോയമ്പത്തൂരിലും ഇഡി റെയ്ഡ്; സ്വർണ്ണ വ്യാപാരികളെയും ദുബായിൽ നിന്ന് സ്വർണ്ണം വാങ്ങാൻ പണം നൽകിയവരെയും അടിസ്ഥാനമാക്കി പരിശോധന

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: നയതന്ത്ര ബാഗ് സ്വര്‍ണക്കടത്ത് കേസില്‍ കോഴിക്കോട്ടും കോയമ്പത്തൂരിലും ഇഡി റെയ്ഡ്. സ്വർണ്ണ വ്യാപാരികളെയും ദുബായിൽ നിന്ന് സ്വർണ്ണം വാങ്ങാൻ പണം നൽകിയവരെയും അടിസ്ഥാനമാക്കിയാണ് പ്രധാനമായും പരിശോധന. കള്ളപ്പണത്തെ കുറിച്ചും കള്ളക്കടത്തിന്റെ ഉറവിടത്തെ കുറിച്ചുമാണ് ഇഡി അന്വേഷിക്കുന്നത്.

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത്, കറൻസി കടത്ത് കേസുകളിൽ മുഖ്യമന്ത്രിയടക്കം ഉന്നതർക്കുള്ള പങ്ക് അന്വേഷിക്കാൻ ഇ.ഡിക്കും കസ്റ്റംസിനും നിർദേശം നൽകണമെന്നാവശ്യപ്പെടുന്ന ഹർജിയിൽ ഹൈകോടതി ഇന്ന് വിധി പറയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യമന്ത്രി പിണറായി വിജയൻ, മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾ, മുൻ സ്പീക്കർ ശ്രീരാമകൃഷ്‌ണൻ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് കേസുകളിൽ പങ്കുണ്ടെന്ന് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സരിത്തും വ്യക്തമാക്കിയിട്ടും കേന്ദ്ര ഏജൻസികളായ കസ്റ്റംസും ഇ.ഡിയുമടക്കം അന്വേഷണം നടത്തിയില്ലെന്നാരോപിച്ച് കോട്ടയം പാല സ്വദേശി അജി കൃഷ്‌ണൻ നൽകിയ ഹർജിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വിധി പറയുന്നത്.

നയതന്ത്ര സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ തളിപ്പറമ്പ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ ഹൈക്കോടതി സ്റ്റേ ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനെയും, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും സ്വപ്ന സുരേഷ് സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്.