
സ്വന്തം ലേഖകൻ
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ തൂങ്ങിമരിച്ച നിലയില്‍. പൂക്കയം സ്വദേശി സജി ഉണ്ണംതറപ്പേല്‍ (52) ആണ് മരിച്ചത്. സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്നാണ് സൂചന. വീട്ടുവളപ്പിലാണ് മൃതദേഹം കണ്ടെത്തിയത്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ സജിയുടെ പേരുണ്ട്. പൂക്കയം ഒരു മലയോര മേഖലയാണ്. അതുകൊണ്ട് തന്നെ ഇദ്ദേഹത്തിന്റെ പേരില്‍ പ്രദേശത്ത് കുറച്ച് അധികം സ്ഥലമുണ്ട്. ദുരിത ബാധിതരുടെ പട്ടികയില്‍ പെട്ടെങ്കിലും മറ്റു സാമ്പത്തിക സഹായങ്ങള്‍ ഒന്നും സര്‍ക്കാരില്‍ നിന്ന് സജിക്ക് ലഭിച്ചിരുന്നില്ലെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ദുരിത ബാധിതര്‍ക്ക് അഞ്ചുലക്ഷത്തോളം രൂപയാണ് സാമ്പത്തിക സഹായമായി നല്‍കിയിരുന്നത്. ഇത് ലഭിക്കാതിരുന്നത് മൂലം ചികിത്സയ്ക്കും മറ്റും സജി ബുദ്ധിമുട്ടിയിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.
കുറച്ചുനാളുകളായി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള ചികിത്സാസഹായങ്ങള്‍ ലഭിക്കുന്നില്ല എന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. പല സ്ഥലത്തും മരുന്ന് വിതരണം നിലച്ച അവസ്ഥയിലായിരുന്നു. ഇതെല്ലാം കൊണ്ട് ഇദ്ദേഹം അസ്വസ്ഥനായിരുന്നു എന്നും ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു.