video
play-sharp-fill
എൻഡോസൾഫാൻ ഇരകൾക്ക് നീതി ലഭിക്കണം; സര്‍ക്കാര്‍ ഉറപ്പുകളില്‍ വ്യക്തത ; 18 ദിവസമായി നടത്തിവന്നിരുന്ന നിരാഹാരസമരം അവസാനിപ്പിച്ച് ദയാബായി

എൻഡോസൾഫാൻ ഇരകൾക്ക് നീതി ലഭിക്കണം; സര്‍ക്കാര്‍ ഉറപ്പുകളില്‍ വ്യക്തത ; 18 ദിവസമായി നടത്തിവന്നിരുന്ന നിരാഹാരസമരം അവസാനിപ്പിച്ച് ദയാബായി

തിരുവനന്തപുരം: എൻഡോസൾഫാൻ ഇരകൾക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തക ദയാബായി സമരം അവസാനിപ്പിച്ചു. 18 ദിവസമായി നടത്തിവന്നിരുന്ന നിരാഹാരസമരമാണ് സര്‍ക്കാര്‍ ഉറപ്പുകളിന്മേൽ അവസാനിപ്പിച്ചത്.

അവസാനിപ്പിക്കുന്നത് നിരാഹാരം മാത്രമാണെന്നും ആവശ്യങ്ങൾ നടപ്പിലാകുന്നത് വരെ പോരാട്ടം തുടരുമെന്നും ദയാബായി പറഞ്ഞു. .

ദയാബായിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ തുടരുന്ന എൻഡോസൾഫാൻ സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ അനുനയ നീക്കം നടത്തിയിരുന്നു. എൻഡോസൾഫാൻ ദുരിത ബാധിതരുടെ പുനരധിവാസം ആവശ്യപ്പെട്ട് ദയാബായിയുടെ നേതൃത്വത്തിലാണ് 18 ദിവസം ആയി സമരം തുടർന്നുകൊണ്ടിരുന്നത്. ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ദയാബായി ആശുപത്രിയിലും സമരം തുടരുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എൻഡോ സൾഫാൻ ദുരിത ബാധിതർക്ക് മികച്ച ചികിൽസ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സമരസമിതി ഇന്ന് മുതൽ സമരം ശക്തമാക്കി സെക്രട്ടറിയറ്റിലേക്ക് പ്രതിഷേധ പ്രകടനം നടത്തുന്നുണ്ട്.