റോഡ് കയ്യേറി സ്റ്റേജ് ; ഹൈക്കോടതി വിധി ലംഘിച്ചവർക്കെതിരെ നിയമ നടപടി ; കേസ് എടുത്തിട്ടില്ലെന്ന് പോലീസിന്റെ വിചിത്ര നിലപാടുള്ള വിവരാവകാശ രേഖ പുറത്ത്

Spread the love

തിരുവനന്തപുരം :ബാലരാമപുരത്ത് റോഡ് കയ്യേറി സ്റ്റേജ് കേസ് എടുത്തിട്ടില്ലെന്ന് പോലീസിന്റെ വിചിത്ര നിലപാടുള്ള വിവരാവകാശ രേഖ പുറത്ത് വന്നു . ബാലരാമപുരം ജങ്ഷനിൽ വിഴിഞ്ഞം റോഡിൻറെ ഒരു വശം പൂർണ്ണമായി കയ്യേറി സ്റ്റേജ് കെട്ടുകയും റോഡിൻറെ ഒരു വശം ബാരിക്കേഡ് വച്ച് അടച്ച് റോഡിൽ കസേര ഇട്ട് പരിപാടി നടത്തി ഹൈക്കോടതി വിധി ലംഘിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നുള്ള പരാതിയിൽ കേസ് എടുത്തിട്ടില്ലെന്ന് വ്യക്തമാക്കുന്ന ബാലരാമപുരം പോലീസ് സ്റ്റേഷന്റെ വിചിത്ര വിവരാവകാശ മറുപടി രേഖ പുറത്ത് വന്നു .

video
play-sharp-fill

ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ . കുളത്തൂർ ജയ്‌സിങിന് ബാലരാമപുരം പോലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ നൽകിയ വിവരാവകാശ മറുപടിയിലാണ് നിയമ ലംഘനത്തെ വെള്ള പൂശുന്ന പോലീസിന്റെ നിലപാട് പുറത്ത് വന്നിരിക്കുന്നത് .

കഴിഞ്ഞ ജനുവരി മൂന്നാം തീയതിയാണ് ബാലരാമപുരം ജങ്ഷനിൽ വിഴിഞ്ഞം റോഡിൻറെ ഒരു വശം കയ്യേറി സ്റ്റേജ് കെട്ടി റോഡിൽ കസേര ഇട്ട് വനിതാ ജ്വാല ജങ്ഷൻ പരിപാടി നടത്തിയത് . റോഡിൻറെ ഒരു വശം ബാരിക്കേഡ് ഉപയോഗിച്ച് അടച്ച് നടത്തിയ പരിപാടി തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയാണ് ഉദ്ഘാടനം ചെയ്തത് . വഞ്ചിയൂർ കോടതിയ്ക്ക് സമീപം രണ്ട് വരി പാതയിലെ ഒരു വശം റോഡ് പൂർണ്ണമായി അടച്ച് സിപിഎം ഏര്യാ സമ്മേളനം നടത്തിയതിന് കേസ് എടുത്തിരുന്നു . ഇതിന് സമാനമായ മറ്റൊരു രീതിയിലാണ് ബാലരാമപുരത്ത് റോഡിൻറെ പകുതി ഭാഗം പോലീസ് തന്നെ അടച്ച് പരിപാടി നടത്തുവാൻ സൗകര്യം നൽകി കൊടുത്തത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാലരാമപുരം ജങ്ഷനിലെ പരിപാടിയുടെ സംഘാടകർക്ക് എതിരെ കേസ് എടുക്കണമെന്ന് ആവിശ്യപ്പെട്ട് ജനുവരി അഞ്ചാം തീയതിയാണ് ബാലരാമപുരം പോലീസ് സ്റ്റേഷനിൽ അഡ്വ . കുളത്തൂർ ജയ്‌സിങ് പരാതി നൽകിയത് . ഇവിടത്തെ പരിപാടിയ്ക്ക് എതിരെ നിലവിൽ ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജിയും നിലവിലുണ്ട് .

പ്രസ്തുത കോടതിയലക്ഷ്യ ഹർജിയിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ മാപ്പ് അപേക്ഷ ഹൈക്കോടതിയിൽ നല്കിയിരിക്കവെയാണ് ബാലരാമപുരം ജങ്ഷനിൽ വിഴിഞ്ഞം റോഡിൽ സ്റ്റേജ് നിർമ്മിച്ചത് മൂലം വാഹന ഗതാഗതത്തിനോ കാൽനട യാത്രക്കാർക്കോ യാതൊരുവിധ ബുദ്ധിമുട്ടും സൃഷ്ടിച്ചിട്ടില്ലാത്തതാകുന്നുവെന്നും അതിനാൽ പരിപാടിയുടെ സംഘാടകർക്കെതിരെ പോലീസ് നിയമ നടപടി സ്വീകരിച്ചിട്ടില്ലെന്നുമുള്ള ബാലരാമപുരം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ പി . എസ് . ധർമ്മജിത്തിന്റെ വിവാദമായേക്കാവുന്ന വിവരാവകാശ മറുപടി ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത് .