video
play-sharp-fill

എമ്പുരാനിൽ മോഹൻലാലിൻ്റെ മകൻ പ്രണവ് മോഹൻലാല്‍ അഭിനയിച്ചിട്ടുണ്ടെന്ന് അണിയറ പ്രവർത്തകർ: ഒരു പ്രേക്ഷകൻ പോലും തിരിച്ചറിഞ്ഞില്ല.

എമ്പുരാനിൽ മോഹൻലാലിൻ്റെ മകൻ പ്രണവ് മോഹൻലാല്‍ അഭിനയിച്ചിട്ടുണ്ടെന്ന് അണിയറ പ്രവർത്തകർ: ഒരു പ്രേക്ഷകൻ പോലും തിരിച്ചറിഞ്ഞില്ല.

Spread the love

കൊച്ചി: എമ്പുരാനില്‍ പ്രണവ് മോഹൻലാലോ? നെറ്റി ചുളിക്കേണ്ട മോഹൻലാലിൻ്റെ മകൻ പ്രണവ് മോഹൻലാല്‍ പൃഥ്വിരാജ് ഒരുക്കിയ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി എമ്പുരാൻ്റെ അണിയറപ്രവർത്തകർ.

പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് അണിയറപ്രവർത്തകർ ആ രഹസ്യം വെളിപ്പെടുത്തിയത്. അതേസമയം സിനിമ കണ്ട് ഒരു പ്രേക്ഷകൻ പോലും അത് പ്രണവ് മോഹൻലാല്‍ ആണെന്ന് കണ്ടെത്തിയില്ല.

ടെയില്‍ എൻഡ് സീനില്‍ മോഹൻലാല്‍ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളിയുടെ കഥ പറയുന്ന ഭാഗത്താണ് പ്രണവ് മോഹൻലാല്‍ എത്തുന്നത്. മോഹൻലാലിൻ്റെ ചെറുപ്പകാലമാണ് പ്രണവ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. അണിയറപ്രവർത്തകർ ഇക്കാര്യം അറിയിച്ചതോടെ എല്ലാവരും ഞെട്ടിയിരിക്കുകയാണ്. ചിത്രത്തില്‍ കുറെ കേമിയോ വേഷങ്ങള്‍ ഉണ്ടായിരുന്നു, എന്നാല്‍ പ്രണവിൻ്റെ കേമിയോ പെട്ടെന്ന് ആരാധകർക്ക് മനസ്സിലാക്കാൻ സാധിച്ചില്ല.
എമ്ബുരാൻ്റെ അണിയറപ്രവർത്തകർ പുറത്ത് വിട്ട് പോസ്റ്റർ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം എമ്പുരാൻ്റെ ബോക്സ്‌ഓഫീസ് കളക്ഷൻ ആഗോളതലത്തില്‍ 200 കോടി രൂപ കടന്നിരിക്കുകയാണ്. കേരളത്തിലെ ഗ്രോസ് കളക്ഷൻ 50 കോടി പിന്നിട്ടു. ഇന്നലെ തിങ്കളാഴ്ച ഈദ് അവധി ദിനത്തിലെ കളക്ഷൻ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് ആരാധകർ. സിനിമയ്ക്കെതിരെ ഉയർന്ന വിവാദത്തിനും വിമർശനത്തിനുമിടയിലാണ് മോഹൻലാല്‍-പൃഥ്വിരാജ് ചിത്രം അധിവേഗത്തില്‍ 200 കോടി ക്ലബില്‍ ഇടം നേടിയത്.

ചിത്രത്തിൻ്റെ റി-എഡിറ്റ് പതിപ്പ് എത്തുന്നതിന് മുമ്പ് സിനിമ കാണാനുള്ള തിരക്കാണ് തിയറ്ററുകളില്‍ അനുഭവപ്പെടുന്നത്. ബിജെപി-സംഘപരിവാർ വിമർശനത്തെ തുടർന്നാണ് എമ്പുരാൻ റി-എഡിറ്റ് നിർമാതാക്കള്‍ തീരുമാനിച്ചത്. തുടർന്ന് കേന്ദ്ര സെൻസർ ഇടപ്പെട്ട് സിനിമയുടെ 24 ഭാഗങ്ങളില്‍ കത്രിക വീഴുകയും ചെയ്തു. നന്ദി അറിയിക്കുന്ന പട്ടികയില്‍ നിന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പേരും അണിയറപ്രവർത്തകർ നീക്കം ചെയ്തു.

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം, ഗർഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗങ്ങള്‍, വില്ലൻ്റെ പേരായ ബജ്രംഗി, എൻഐഎയുടെ പേര് നിർദേശിക്കുന്നതും കാണിക്കുന്നതുമാണ് പ്രധാനമായി സിനിമയില്‍ വെട്ടി മാറ്റിയിരിക്കുന്നത്.

അതിനിടെ സിനിമ പ്രദർശിപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് വി വി വിജീഷ് ഇന്ന് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. സിനിമ കണ്ടോ എന്ന ചോദിച്ച ഹൈക്കോടതി ഇത് പബ്ലിസിറ്റിക്ക് വേണ്ടിയാണെന്ന് പറഞ്ഞുകൊണ്ട് ഹർജി തള്ളുകയായിരുന്നു. അതേസമയം പാർട്ടിയുമായി കൂടിയാലോചിക്കാതെ എമ്പുരാനെതിരെ കോടതിയെ സമീപിച്ച നേതാവിനെ ബിജെപി പാർട്ടിയില്‍ നിന്നും സസ്പെൻഡ് ചെയ്യുകയും ചെയ്തു.