video
play-sharp-fill

‘എന്തൊക്കെ ചെയ്യാം, എന്തൊക്കെ ചെയ്യാതിരിക്കാം’; എമ്പുരാന്റെ മേക്കിംഗിനെക്കുറിച്ച്‌ പറയുന്ന 90 മിനിറ്റ് ദൈർഘ്യമുള്ള  ഡോക്യുമെന്ററി വരുന്നു;  തുറന്നുപറഞ്ഞ് പൃഥ്വിരാജ്

‘എന്തൊക്കെ ചെയ്യാം, എന്തൊക്കെ ചെയ്യാതിരിക്കാം’; എമ്പുരാന്റെ മേക്കിംഗിനെക്കുറിച്ച്‌ പറയുന്ന 90 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററി വരുന്നു; തുറന്നുപറഞ്ഞ് പൃഥ്വിരാജ്

Spread the love

കൊച്ചി: എമ്പുരാന്റെ മേക്കിംഗിനെക്കുറിച്ച്‌ പറയുന്ന 90 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററി നിർമ്മിക്കാൻ ആലോചനയുണ്ടെന്ന് സംവിധായകനും നടനുമായ പൃഥ്വിരാജ്.

ബുക്ക് മൈ ഷോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് എമ്പുരാന്റെ മേക്കിംഗ് ഡോക്യൂമെന്ററിയാക്കണമെന്ന ആഗ്രഹം പൃഥ്വിരാജ് പങ്കുവച്ചത്. സിനിമ വൻ വിവാദങ്ങള്‍ നേരിടുന്നതിനിടെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്.

‘എമ്പുരാന്റെ മേക്കിംഗ് വെല്ലുവിളി നിറഞ്ഞ ഒന്നായിരുന്നു. നാലിലധികം രാജ്യങ്ങളിലാണ് എമ്പുരാൻ ഷൂട്ട് ചെയ്തത്. അവസരമുണ്ടായാല്‍ എമ്പുരാന്റെ മേക്കിംഗിനെക്കുറിച്ച്‌ പറയുന്ന 90 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററി നിർമ്മിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരുപാട് ഫിലിം മേക്കേഴ്സിന് ഈ ഡോക്യുമെന്ററി സഹായകമാകും. അവർക്ക് ആ ഡോക്യുമെന്ററി കണ്ട് ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കാനാകും. എന്തൊക്കെ ചെയ്യാം, എന്തൊക്കെ ചെയ്യാതിരിക്കാമെന്നൊക്കെ അവർക്ക് അതിലൂടെ മനസിലാക്കാൻ സാധിക്കും’. – അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞു.