
തിരുവനന്തപുരം: ഇന്ന് രാവിലെ ആറ് മണിക്ക് ബ്രഹ്മാണ്ഡ റിലീസിംഗ് നടത്തിയ എംമ്പുരാൻ ചലച്ചിത്രത്തിന്റെ വ്യാജ പതിപ്പ് പുറത്തിറങ്ങിയ സാഹചര്യത്തിൽ നടപടിയെടുത്തത് സൈബര്‍ പോലീസ്.
ടെലിഗ്രാമിലും വെബ്സൈറ്റുകളിലുമാണ് ചിത്രത്തിന്റെ വ്യാജ പതിപ്പുകൾ പ്രചരിച്ചത്. ഇവയിൽ ചില സൈറ്റുകളിൽ നിന്ന് ചലച്ചിത്രത്തിന്റെ ഭാഗങ്ങൾ നീക്കം ചെയ്തു.
ഇവിടെ നിന്നും ഇത് ഡൗൺലോഡ് ചെയ്തവരെയും പോലീസ് കണ്ടെത്തി. ഇത് സംബന്ധിച്ച് പരാതി ലഭിച്ചാൽ നടപടിയെടുക്കാൻ തയ്യാറാണെന്ന് സൈബർ എസ്പി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group