
മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻറെ ട്രെയിലർ റിലീസായി. ചിത്രം തിയേറ്ററുകളിൽ എത്താൻ 7 ദിവസം മാത്രം ശേഷിക്കേ, തികച്ചും അപ്രതീക്ഷിതമായാണ് ട്രെയിലർ റിലീസ് ചെയ്തിരിക്കുന്നത്. മാർച്ച് 20 ഉച്ചയ്ക്ക് 1:08ന് ട്രെയിലർ എത്തുമെന്നായിരുന്നു മുൻപ് അനൗൺസ് ചെയ്തത്. എന്നാൽ, പാത്രിരാത്രിയോടെ തന്നെ ട്രെയിലർ യൂട്യൂബിലൂടെ റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ.
അർദ്ധരാത്രിയില്‍ ആശീർവാദ് സിനിമാസ് പുറത്തിറക്കിയ ട്രെയിലർ ഇതിനോടകം കണ്ടത് 5 ലക്ഷത്തില്‍പ്പരം ആളുകളാണ്. ട്രെയിലർ പുറത്തിറക്കി 1 മണിക്കൂറിനകമാണ് ഇത്രയും പ്രേക്ഷകശ്രദ്ധ. ആശിർവാദ് സിനിമാസിന്റെ യൂട്യൂബ് അക്കൗണ്ട് വഴിയാണ് ട്രെയിലർ റിലീസ് ചെയ്തിരിക്കുന്നത്. ട്രെയിലറിന്റെ കമന്റ് ബോക്സില്‍ അഭിനന്ദന പ്രവാഹമുയരുകയാണ്. മാർച്ച് 27 നാണ് ആഗോളതലത്തിൽ സിനിമ റിലീസിന് ഒരുങ്ങുന്നത്.
ഖുറേഷി അബ്രാം/സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്‌ലിൻ, ബൈജു, സായ്കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ അയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്‌സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്സാദ് ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group