
എമ്പുരാൻ സിനിമയുടെ വ്യാജ പതിപ്പ് പിടിച്ചെടുത്ത സ്ഥാപനം പൊലീസ് അടച്ചുപൂട്ടി; സ്ഥാപനം നടത്തിപ്പുകാരായ രണ്ടുപേർക്കെതിരെ കേസ്
പാപ്പിനിശ്ശേരി: എമ്പുരാൻ സിനിമയുടെ വ്യാജ പതിപ്പ് പിടിച്ചെടുത്ത പാപ്പിനിശ്ശേരിയിലെ തംബുരു എന്ന സ്ഥാപനം വളപട്ടണം പോലീസ് അടച്ചുപൂട്ടി. സ്ഥാപനം നടത്തിപ്പുകാരായ വി.കെ.പ്രേമൻ (56), സി.വി.രേഖ (43) എന്നിവർക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
ഇരുവരെയും അറസ്റ്റ് ചെയ്യേണ്ടതില്ലെന്നും അന്വേഷണത്തിന്റെ ഭാഗമായി നോട്ടീസ് ലഭിച്ചാൽ കോടതിയിൽ ഹാജരായാൽ മതിയാകുമെന്ന് വളപട്ടണം പോലീസ് ഇൻസ്പെക്ടർ ടി.കെ.സുമേഷ് പറഞ്ഞു.
ടോറന്റ് ആപ്പ് ഉപയോഗിച്ച് വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്താണ് ആവശ്യക്കാർക്ക് ചിത്രത്തിൻ്റെ പകർപ്പ് നൽകിയിരുന്നതെന്ന് പോലീസ് കണ്ടെത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

റിലീസ് ദിവസം തന്നെ ഇവർക്ക് വ്യാജ പ്രിൻ്റ് ലഭിച്ചിരുന്നതായും പറയുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സ്വകാര്യ ജനസേവനകേന്ദ്രമായ തംബുരു എന്ന സ്ഥാപനത്തിൽനിന്ന് പോലീസ് സംഘം വ്യാജ പതിപ്പ് പിടിച്ചെടുത്തത്.
വളപട്ടണം എസ്എച്ച്ഒ ബി.കാർത്തിക്, ഇൻസ്പെക്ടർ ടി.പി.സുമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.